കർഷക പ്രക്ഷോപം റാലിയിൽ ഒരുലക്ഷം ട്രാക്ട്ടർ സ‍ഞ്ചാരപാത കർഷകർ ഇന്ന് തീരുമാനിച്ചേക്കും

പതിനൊന്നുതവണ കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തിയിട്ടും നിയമം പിനാവലിക്കാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് പടുകൂറ്റൻ ട്രാക്ട്ടർ റാലി റിബ്പപ്ലിക് ദിനത്തിൽ സംഘടിപ്പിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചത്

0

ഡൽഹി ; റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ നടത്തുന്ന ട്രാക്ടർ റാലിയുടെ സ‍ഞ്ചാരപാത കർഷകർ ഇന്ന് തീരുമാനിച്ചേക്കുംഡൽഹി നഗരത്തിലൂടെ മൂന്ന് സമാന പാതകളായിരിക്കും ഒരുക്കുക. ഇന്നലെയാണ് റാലിക്ക് പൊലീസ് അനുമതി നൽകിയത്. സഞ്ചാര പാത രേഖാമൂലം നൽകണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷം ട്രാക്ടറുകൾ അണിനിരത്താനാണ് കർഷകർ ലക്ഷ്യമിടുന്നത്. പതിനൊന്നുതവണ കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തിയിട്ടും നിയമം പിനാവലിക്കാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് പടുകൂറ്റൻ ട്രാക്ട്ടർ റാലി റിബ്പപ്ലിക് ദിനത്തിൽ സംഘടിപ്പിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചത്

അതിനിടെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുംബൈയിലും കർഷക സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ്. മഹാരാഷ്ട്രാ സർക്കാരിന്‍റെ പിന്തുണയോടെയാണ് പ്രതിഷേധിക്കുക. നാസിക്കിൽ നിന്ന് തിരിച്ച കർഷകർ ഇന്ന് ഉച്ചയ്ക്ക് ശേഷം മുംബൈയിലെത്തും.
നാളെ രാവിലെ മുംബൈയിൽ നടക്കുന്ന പൊതുയോഗത്തിൽ ശരദ് പവാർ, ആദിത്യ താക്കറെ അടക്കം ഭരണ കക്ഷി നേതാക്കൾ പങ്കെടുക്കും. ഉച്ചയ്ക്ക് ജാഥയായി രാജ് ഭവനിലേക്ക് നീങ്ങുന്ന കർഷകർ ഗവർണർക്ക് നിവേദനം നൽകും. റിപ്പബ്ലിക് ദിനത്തിൽ മുംബൈയിലെ ആസാദ് മൈതാനത്ത് കർഷകർ സംഘടിക്കും.