ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ കയറില്ലെന്ന തീരുമാനം പിൻവലിക്കണണമെന്ന്ആവശ്യപ്പെട്ടതായി ഇ പി ജയരാജൻ

ഞാന്‍ ഏതായാലും ഇനി മുതല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാനില്ല. അതുകൊണ്ട് അവര്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പക്ഷെ, അതിലുള്ള എന്റെ നിലപാട് അതാണ്.''

0

തിരുവനന്തപുരം| എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ അനുനയിപ്പിക്കാൻ ഇൻഡിഗോ എയർലൈൻസിന്റെ നീക്കം കമ്പനിയുടെ വിമാനത്തിൽ കയറില്ലെന്ന തീരുമാനം പിൻവലിക്കണണമെന്ന് വിമാനക്കമ്പനിആവശ്യപ്പെട്ടതായി ഇ പി ജയരാജൻ വ്യക്തമാക്കി. ഫോണിലൂടെയാണ് ഇക്കാര്യം ഇൻഡിഗോ ആവശ്യപ്പെട്ടത്. എന്നാൽ രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്ന് ഇ പി മറുപടി നൽകി. ഉന്നത ഉദ്യാഗസ്ഥ ഫോണിൽ വിളിച്ചെന്ന് ജയരാജൻ പറഞ്ഞു.

കഴിഞ്ഞ ജൂണില്‍ മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കാരണത്താല്‍ ഇന്‍ഡിഗോ ഇപി ജയരാജന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്കിന് പിന്നാലെ താന്‍ ഇന്‍ഡിഗോ എയല്‍ലൈന്‍സ് ബഹിഷ്‌കരിക്കുന്നതായി ഇപിയും അറിയിച്ചിരുന്നു. വിമാനത്തില്‍ വച്ച് ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും മര്‍ദ്ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദും നവീന്‍ കുമാറും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു യാത്രാവിലക്ക്.

വൃത്തികെട്ടതും നിലവാരമില്ലാത്തതുമായ കമ്പനിയായ ഇൻഡിഗോയിൽ താനും തന്റെ കുടുംബവും ഇനിമുതൽ യാത്ര ചെയ്യില്ലെന്നായിരുന്നു ദൃഢപ്രതിജ്ഞയെടുത്തെന്നായിരുന്നു ഇ പി പറഞ്ഞത്.”ഇന്‍ഡിഗോ എയര്‍ലൈന്‍സ് എനിക്ക് വേണ്ടി നടപടി പുനഃപരിശോധിക്കേണ്ട ആവശ്യമില്ല. അവര്‍ക്ക് തെറ്റ് ബോധ്യപ്പെട്ടാല്‍ ആ തെറ്റ് തിരുത്താന്‍ ആ വിമാനകമ്പനി മുന്നോട്ടുവന്നാല്‍ നല്ലത്. ഞാന്‍ ഏതായാലും ഇനി മുതല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാനില്ല. അതുകൊണ്ട് അവര്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പക്ഷെ, അതിലുള്ള എന്റെ നിലപാട് അതാണ്.”

You might also like

-