ഈസ്റ്റർ-വിഷു കിറ്റ് വിതരണം നാളെ മുതൽ

ഏപ്രിൽ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം നാളെ മുതൽ പുനരാരംഭിക്കാൻ സിവിൽ സപ്ലൈസ് ഡയറക്ടർ ഉത്തരവിറക്കിയത്

0

സംസ്ഥാന സർക്കാരിന്റെ ഈസ്റ്റർ-വിഷു കിറ്റ് വിതരണം നാളെ മുതൽ നടക്കും. റേഷൻ കടകൾ വഴി നാളെ മുതൽ കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു.ഭക്ഷ്യകിറ്റ് വിതരണം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച സർക്കാരിന് കോടതിയിൽ നിന്നും അനുകൂല ഉത്തരവുണ്ടായിരുന്നു. ഇതോടെയാണ് ഏപ്രിൽ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം നാളെ മുതൽ പുനരാരംഭിക്കാൻ സിവിൽ സപ്ലൈസ് ഡയറക്ടർ ഉത്തരവിറക്കിയത്.

You might also like

-