ഡോ. റീനയ്ക്ക് തിരിച്ചടി. സ്ഥലം മാറ്റം തടഞ്ഞ അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പുതിയ ഡി.എച്ച്.എസിന് ചുമതല ലഭിച്ച ശേഷമാണ് റീന ട്രൈബ്യൂണലിനെ സമീപിത്. ഇത് നടപടികൾക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി നീരീക്ഷിച്ചു.

കൊച്ചി | ഡി എച്ച് എസ് സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഡോ. റീനയ്ക്ക് തിരിച്ചടി. സ്ഥലം മാറ്റം തടഞ്ഞ അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ട്രൈബ്യൂണലിൻ്റെ സ്റ്റേ ഉത്തരവ് നടപടി ക്രമങ്ങൾ പാലിക്കാതെയായിരുന്നുവെന്നും പുതിയ ഡി.എച്ച്.എസിന് ചുമതല ലഭിച്ച ശേഷമാണ് റീന ട്രൈബ്യൂണലിനെ സമീപിച്ചതെന്നും കോടതി വ്യക്തമാക്കി.ആരോഗ്യ വകുപ്പ് ഡയറക്ടറായി റീനയുടെ കാലാവധി അവസാനിച്ചു. തരം താഴ്ത്തിട്ടിയിട്ടില്ല. ചട്ടങ്ങൾ പാലിച്ചാണ് സർക്കാർ ഉത്തരവെന്നും ട്രൈബ്യുണലിന്റെ സ്റ്റേ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

ഒടുവിൽ വിജയം സർക്കാരിന് ഒപ്പം. ഡോക്ടർ കെ ജെ റീനയുടെ സ്ഥലംമാറ്റം ഹൈക്കോടതി ശരി വെച്ചു. പുതിയ ഡി.എച്ച്.എസിന് ചുമതല ലഭിച്ച ശേഷമാണ് റീന ട്രൈബ്യൂണലിനെ സമീപിത്. ഇത് നടപടികൾക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി നീരീക്ഷിച്ചു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, എസ് മുരളി കൃഷ്ണൻ എന്നിവരുടെ ബെഞ്ചിന്റെതാണ് ഉത്തരവ്.അതേസമയം ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ കെ ജെ റീനയെ മാറ്റിയത് ഭരണത്തിന്റെ ഭാഗമായെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. തർക്കം ഒരിക്കലും പ്രതിരോധ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല. ഇത്ര പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നും രാഷ്ട്രീയ ആയുധം ആക്കുകയും വേണ്ടെന്നും മന്ത്രി പറഞ്ഞു. ഡോ. റീനയോട് സർക്കാർ സംയമനം പാലിച്ചു. സർക്കാരിന് ആരോടും പ്രതികാരമില്ല. തത്തുല്യമായ പദവിയാണ് ഡോ റീനയ്ക്ക് നൽകിയതെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു.

ഡോ. മീനാക്ഷി നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. തർക്കം ഒരിക്കലും സർക്കാർ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല. മാറ്റിയ വ്യക്തി ഓഫീസിൽ വന്നു സീൻ ഉണ്ടാക്കാൻ ശ്രമിച്ചു. ഇപ്പോഴത്തെ ഡിഎച്ച്എസ് ഭംഗിയായി കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സർക്കാർ സിസ്റ്റത്തോട് സഹകരിക്കുന്നവരോട് പൂർണ സംരക്ഷണം ഉണ്ടാകും. സിസ്റ്റത്തോട് സഹകരിക്കുന്ന ആരെയും മാറ്റിയിട്ടില്ലെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു

You might also like

-