മെയ് 25 ന് ആഭ്യന്തര വിമാന ,യാത്ര നിരക്ക്പുറത്തിറക്കി

ആഭ്യന്തര വിമാന യാത്രക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. യാത്രക്കാര്‍ നിര്‍ബന്ധമായും ആരോഗ്യ സേതു ആപ് ഡൌണ്‍ലോഡ് ചെയ്യണം. 2 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിൽ എത്തണം

0

ഡൽഹി :ആഭ്യന്തര വിമാന യാത്രക്കുള്ള നിരക്ക് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ബാഗ്ലൂർ -കൊച്ചി, കോഴിക്കോട്-തിരുവനന്തപുരം, കോഴിക്കോട്- ബാംഗ്ലൂര്‍ യാത്രക്ക് രണ്ടായിരം മുതല്‍ ആറായിരം രൂപ വരെ ഈടാക്കും. കോഴിക്കോട് -ചെന്നൈ, തിരുവനന്തപുരം -ചെന്നൈ, ഹൈദരാബാദ് – കൊച്ചി, ഉള്‍പ്പടെയുള്ള യാത്രക്ക് 2500 മുതല്‍ 7500 രൂപ വരെയാണ് നിരക്ക്. കൊച്ചി -ഡൽഹി, കോഴിക്കോട് – ഡൽഹി യാത്രക്ക് 5500 രൂപ മുതല്‍ 15700 രൂപ ഈടാക്കും.

ആഭ്യന്തര വിമാന യാത്രക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. യാത്രക്കാര്‍ നിര്‍ബന്ധമായും ആരോഗ്യ സേതു ആപ് ഡൌണ്‍ലോഡ് ചെയ്യണം. 2 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിൽ എത്തണം. എല്ലാ യാത്രക്കാരെയും തെര്‍മല്‍ സ്ക്രീനിങ്ങിന് വിധേയമാക്കും. മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ മേ​യ് 25 മു​ത​ല്‍ തു​ട​ങ്ങു​മെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി വ്യക്തമാക്കിയിരുന്നു. ഘട്ടംഘട്ടമായാകും സര്‍വീസുകള്‍ തുടങ്ങുകയെന്നും വിമാന കമ്പനികളോടും വിമാനത്താവള നടത്തിപ്പുകാരോടും സജ്ജരായിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കിയിരുന്നു.

ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് മാ​ർ​ച്ച് 25 മു​ത​ലാ​ണ് രാ​ജ്യ​ത്തെ എ​ല്ലാ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ച​ത്. അതേസമയം നാലംഘട്ട ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശത്തില്‍ വിമാനസര്‍വീസുകള്‍ മേയ് 31വരെ നിര്‍ത്തിവെച്ചതായി അറിയിച്ചിരുന്നു. ഇതാണിപ്പോള്‍ മാറ്റം വരുത്തുന്നത്.