അംഫാൻ ചുഴലിക്കാറ്റ്. 72 പേർക്ക് ജീവൻ നഷ്ടമായി. പതിനായിരങ്ങൾ ഭാവനരഹിതരായി നാശനഷ്ടത്തിന്റെ തോത് ഉയരും

കാറ്റിൽ 72 പേർക്ക് ജീവൻ നഷ്ടമായി. കൊൽക്കത്തയിൽ 15 ഉം നോർത്ത് 24 പർഗാനാസിൽ 18 പേരുമാണ് മരിച്ചത്

0

കൊൽക്കൊത്ത :പശ്ചിമ ബംഗാളിൽ കനത്ത നാശം വിതച്ച് അംഫാൻ ചുഴലിക്കാറ്റ്. 185 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റിൽ 72 പേർക്ക് ജീവൻ നഷ്ടമായി. കൊൽക്കത്തയിൽ 15 ഉം നോർത്ത് 24 പർഗാനാസിൽ 18 പേരുമാണ് മരിച്ചത്. ഹൗറയിലും നിരവധി ആളുകൾ മരിച്ചതായാണ് റിപ്പോർട്ടുകൾ.ചുഴലിക്കാറ്റ് ഇന്ത്യ വിട്ടെങ്കിലും മരണ നിരക്കും നാശനഷ്ടങ്ങളും ഇനിയും ഉയ൪ന്നേക്കുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മമതാ ബാനര്‍ജി അറിയിച്ചു

ചുഴലിക്കാറ്റിൽപ്പെട്ട് നിരവധി വീടുകൾ തകർന്നു. മരങ്ങൾ കൂട്ടത്തോടെ കടപുഴകി വീണതോടെ റോഡ് ഗതാഗതം പൂർണമായും സ്തംഭിച്ചു. കനത്ത മഴയിൽ കൊൽക്കത്ത വിമാനത്താവളം പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു ആഭ്യന്തര മന്ത്രാലയത്തിലെ പ്രതിനിധി സംഘം പശ്ചിമ ബംഗാളും ഒഷീഷയും സന്ദർശിക്കും. കോവിഡിനേക്കാൾ വലിയ നാശനഷ്ടമാണ് ഉംപുൻ ഉണ്ടാക്കിയതെന്നും പ്രധാനമന്ത്രി നേരിട്ട് സന്ദ൪ശിക്കണമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാന൪ജി ആവിശ്യപ്പെട്ടു.കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് നേരത്തെ പ്രവചിക്കാനായതിനാലാണ് നാശനഷ്ടം പിടിച്ചുനി൪ത്താനായ

സംസ്ഥാനത്ത് വൻ ദുരന്തം വിതച്ച സാഹചര്യത്തിൽ കൂടുതൽ കേന്ദ്രസഹായം വേണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോധി സംസ്ഥാനം സന്ദർശിക്കാൻ തയ്യാറാകണമെന്നും മമത പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ രണ്ടര ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു