ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു ;സ്വർണ വില ഉയര്ന്നു

ഡോളറിനെതിരെ മൂന്നു പൈസയുടെ ഇടിവിലാണ് വ്യാപാരം നടക്കുന്നത്

0

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെയാണ് മഞ്ഞ ലോഹത്തിന്റെ വില കുതിച്ചുകയറിയത്. ഡോളറിനെതിരെ മൂന്നു പൈസയുടെ ഇടിവിലാണ് വ്യാപാരം നടക്കുന്നത്. രൂപയുടെ മൂല്യത്തകർച്ചയെ തുടര്‍ന്ന് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഡല്‍ഹിയില്‍ സ്വർണ വില 96 രൂപ വര്‍ധിച്ച് 10 ഗ്രാമിന് 40,780 രൂപയായി. സ്വര്‍ണത്തിന് 10 ഗ്രാമിന് 40,684 രൂപയായിരുന്നു നേരത്തെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ വില.വെള്ളി വില 238 രൂപ ഉയർന്ന് കിലോഗ്രാമിന് 47,277 രൂപയായി. കിലോയ്ക്ക് 47,039 രൂപയിലായിരുന്നു നേരത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെയാണ് മഞ്ഞ ലോഹത്തിന്റെ വില കുതിച്ചുകയറിയത്. ഡോളറിനെതിരെ മൂന്നു പൈസയുടെ ഇടിവിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസ കുറഞ്ഞ് 71.31 ലെത്തിയിരുന്നു.

You might also like

-