ദിവ്യ എസ‌് അയ്യർ നിയമവിരുദ്ധമായി സ്വകാര്യ വ്യക്തിയ്ക്ക് പതിച്ചു നൽകിയ ഭൂമിയിൽ പൊലീസ് സ്റ്റേഷൻ

അയിരൂർ വില്ലേജിൽ വില്ലിക്കടവ് പാലത്തിന് സമീപം സ്വകാര്യവ്യക്തി വർഷങ്ങളായി കൈയേറിയ രണ്ട് കോടിയോളം വിലപിടിപ്പുള്ള ഭൂമി സർക്കാർ ഭൂമിയാണെന്ന് റവന്യൂ അധികൃതർ നേരത്തെ കണ്ടെത്തിയിരുന്നു. ഈ ഭൂമിയാണ‌് കോൺഗ്രസ് കുടുംബാംഗമായ അയിരൂർ പുന്നവിള വീട്ടിൽ എം ലിജിക്ക‌്, ദിവ്യ എസ‌് അയ്യർ പതിച്ച് കൊടുത്തത‌്.

0

തിരുവനന്തപുരം ; ദിവ്യ എസ‌് അയ്യർ സബ് കളക്‌ടർ ആയിരിക്കെ നിയമവിരുദ്ധമായി സ്വകാര്യ വ്യക്തിയ്ക്ക് പതിച്ചു നൽകിയ ഭൂമിയിൽ പൊലീസ് സ്റ്റേഷൻ നിർമ്മിക്കാൻ ഉത്തരവ്.വർക്കല അയിരൂരിൽ വില്ലിക്കടവ് പാരിപ്പള്ളി – വർക്കല സംസ്ഥാന പാതയോട് ചേർന്നുള്ള 27 സെന്റ് സ്ഥലമാണ് അയിരൂർ പൊലീസ‌് സ‌്‍റ്റേഷൻ നിർമാണത്തിന‌് നൽകുക.

അയിരൂർ വില്ലേജിൽ വില്ലിക്കടവ് പാലത്തിന് സമീപം സ്വകാര്യവ്യക്തി വർഷങ്ങളായി കൈയേറിയ രണ്ട് കോടിയോളം വിലപിടിപ്പുള്ള ഭൂമി സർക്കാർ ഭൂമിയാണെന്ന് റവന്യൂ അധികൃതർ നേരത്തെ കണ്ടെത്തിയിരുന്നു. ഈ ഭൂമിയാണ‌് കോൺഗ്രസ് കുടുംബാംഗമായ അയിരൂർ പുന്നവിള വീട്ടിൽ എം ലിജിക്ക‌്, ദിവ്യ എസ‌് അയ്യർ പതിച്ച് കൊടുത്തത‌്. ദിവ്യയുടെ ഭർത്താവ‌് കെ എസ‌് ശബരീനാഥൻ എംഎൽഎയുടെ അടുപ്പക്കാരായിരുന്നു ലിജിയുടെ കുടുംബം.സംഭവം വിവാദമായതിനെത്തുടർന്ന‌് ദിവ്യയെ സബ‌് കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റി ഭൂമി കൈമാറ്റം സ‌്‍റ്റേ ചെയ‌്തിരുന്നു..

You might also like

-