പൊലീസിൽ അഴിച്ചുപണി; 15 മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലി ക്രമീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം റേഞ്ചിലെ 170 എസ്‌ഐമാരെ സ്ഥലം മാറ്റി. തിരുവനന്തപുരം സിറ്റി യൂണിറ്റിലെ 15 എസ്‌ഐമാരെ കണ്‍ട്രോള്‍ റൂമിലേക്കും മാറ്റി.

0

തിരുവനന്തപുരം പൊലീസ് തലപത്ത് വൻ അഴിച്ച് പണി. പതിനഞ്ച് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ബി അശോകനെ പുതിയ തിരുവനന്തപുരം റൂറൽ എസ്.പിയായി സ്ഥലം മാറ്റി. കെ.ജിസൈമണാണ് കൊല്ലം റൂറൽ എസ്പി.പാലക്കാട് എസ് പി ദേബേശ് കുമാർ ബെഹ്‌റയെ കെ എപി രണ്ടാം ബറ്റാലിയന്റെ കമാന്റന്റ് ആയി മാറ്റി നിയമിച്ചു. സ്‌പെഷ്യൽ ബ്രഞ്ച് ഡിഐജി എ അക്ബർ ഇന്റലിജൻസ് ഡിഐജിയായി നിയമിച്ചു. കാസർഗോഡ് എസ്പി എ ശ്രീനിവാസിനെ കണ്ണൂർകാസർഗോഡ് ക്രൈബാഞ്ച് എസ്പിയായി നിയമിച്ചു. സുകുമാര പിള്ള ഐപിഎസ് ആണ് പുതിയ എസ്ബിസിഐഡി പോലീസ് സൂപ്പറിന്റന്റ്.
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലി ക്രമീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം റേഞ്ചിലെ 170 എസ്‌ഐമാരെ സ്ഥലം മാറ്റി. തിരുവനന്തപുരം സിറ്റി യൂണിറ്റിലെ 15 എസ്‌ഐമാരെ കണ്‍ട്രോള്‍ റൂമിലേക്കും മാറ്റി.

You might also like

-