“ജനയുഗത്തിന്റേത് ഗുരു നിന്ദ” പാർട്ടി മുഖപത്രത്തിനെതിരെ സി പി ഐ ജില്ലാ സെകട്ടറി കെ കെ ശിവരാമൻ

ഗുരുവിനെ അറിയാത്ത ഒരു എഡിറ്റോറിയൽ ബോർഡും , മാനേജ്മെന്റം ജനയുഗത്തിനു ഭൂഷണമല്ല."

0

തൊടുപുഴ ;തൊടുപുഴ ; പാർട്ടി മുഖപത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ ഇടുക്കിജില്ലാ സെകട്ടറി കെ കെ ശിവരാമൻ ശ്രീനാരായ ഗുരുജയന്തിയുമായി ബന്ധപ്പെട്ട വാർത്ത പ്രശദ്ധികരിച്ചതിലെ ന്യൂനത ചൂണ്ടിക്കാട്ടിയാണ് കെ കെ ശിവരാമൻ ജനയുഗം എഡിറ്റോറിയൽ ബോർഡിനെയും മാനേജ്‌മെന്റിനെയും രൂക്ഷമായ ഭാഷയിൽ വിമര്ശിച്ചിട്ടുള്ളത് .”ഇന്ന് ശ്രീ നാരായണഗുരു ജയന്തി.
രണ്ടു പത്രങ്ങളൊഴികെ മറ്റെല്ലാ മലയാള ദിനപത്രങ്ങളും അവരുടെതായ കാഴ്ച്ചപ്പാടിൽ ഗുരു ദർശനങ്ങളെ അവതരിപ്പിച്ചു ലേഖനങ്ങൾ എഴുതി ജനയുഗം ഒന്നാം പേജിൽ ഒരു ചെറിയ ചിത്രം കൊടുത്തു. ദീപിക അകം പേജിലും ഒരു ചെറിയ ചിത്രം കൊടുത്തു. ജനയുഗത്തിന്റെത് ഗുരു നിന്ദയായിരുന്നു . ഗുരുവിനെ അറിയാത്ത ഒരു എഡിറ്റോറിയൽ ബോർഡും , മാനേജ്മെന്റം ജനയുഗത്തിനു ഭൂഷണമല്ല.” കെ ശിവരാമൻ ഫേസ് ബുക്കിൽ കുറിച്ചു ഇത് ആദ്യമായാണ് ഉത്തരവാദിത്തപ്പെട്ട സി പി ഐ നേതാവ് പാർട്ടി മുഖപത്രത്തിന്റെ നിലപാടുകളെ എത്ര രൂക്ഷഭാഷയിൽ വിമർശിക്കുന്നത്

You might also like

-