*ചാനൽ മാറ്റുന്നതിനെ ചൊല്ലി തർക്കം- ജേഷ്ഠൻ അനുജന്റെ അമ്മിക്കലിന് അടിച്ചുകൊന്നു *

കൊന്നത്തടി കമ്പിളികണ്ടം കമ്പിലൈൻ സ്വദേശി വെള്ളയാമ്പൽ ജോസഫ് (26) ആണ് മരിച്ചത്. ജോസെഫിന്റെ ഇളയസഹോദരൻ ജോഷ്വാ (24) ആണ് ആക്രമണം നടത്തിയത്

0

അടിമാലി :ടെലിവിഷനിൽ ചാനൽ മാറ്റുന്നതിനെ ചൊല്ലിയുള്ള സഹോദരന്മാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാളെ കൊല്ലപ്പെട്ടു .ടീവി ചാനൽ മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് ജേഷ്ഠൻ അനുജന്റെ അമ്മിക്കല്ലു കൊണ്ടുള്ള ഇടിയേറ്റ്‌ മരിച്ചത്.

കൊന്നത്തടി കമ്പിളികണ്ടം കമ്പിലൈൻ സ്വദേശി വെള്ളയാമ്പൽ ജോസഫ് (26) ആണ് മരിച്ചത്. ജോസെഫിന്റെ ഇളയസഹോദരൻ ജോഷ്വാ (24) ആണ് ആക്രമണം നടത്തിയത്.പരിക്കേറ്റ ജോസഫിനെ ഉടനെ അടിമാലി താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഇല്ലായിരുന്നു.

You might also like

-