ദിഷ രവി ജയിൽ മോചിതയായി

ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവി ജയിൽ മോചിതയായി

0

ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവി ജയിൽ മോചിതയായി. കോടതി ജാമ്യം നല്‍കിയ പശ്ചാത്തലത്തിലാണ് ദിഷ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.ദില്ലി പട്യാല ഹൗസ് കോടതിയാണ് ദിഷ രവിക്ക് ജാമ്യം നൽകിയത്. അറസ്റ്റിലായി പത്താം ദിവസത്തിലാണ് ജാമ്യം ലഭിക്കുന്നത്.

നീതിക്കായുള്ള പോരാട്ടത്തിൽ യുവത്വത്തിനൊപ്പം നില്‍ക്കുന്നുവെന്ന് ദിഷയുടെ അമ്മ മഞ്ജുള നഞ്ജയ്യ പറഞ്ഞു.ഫെബ്രുവരി 13 നാണ് ദിഷ രവിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്.