ദീലീപ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിൽ

ദീലീപിന്പുറമേ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി

0

കൊച്ചി : ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടര്ന്നു നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിൽ. രാവിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. ദീലീപിന്പുറമേ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി.
8.55 ഓടെയാണ് ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയത്. സഹോദരി ഭർത്താവിനും സഹോദരനും ഒപ്പമാണ് എത്തിയത്. അപ്പുവും ബൈജുവും ദിലീപിന് മുൻപ് തന്നെ ഓഫീസിൽ എത്തിയിരുന്നു. ഒറ്റയ്‌ക്കിരുത്തിയാകും ഇവരെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തും.

രണ്ട് നിലകളുള്ള ക്രൈബ്രാഞ്ച് ഓഫീസിന്റെ മുകളിലെ നിലയിലാണ് ദിലീപിനെയും മറ്റ് പ്രതികളെയും ചോദ്യം ചെയ്യുക. ക്രൈംബ്രാഞ്ച് എസ്പി മോഹന കൃഷ്ണന്റെ നേതൃത്വത്തിലാണ് ആദ്യഘട്ട ചോദ്യം ചെയ്യൽ. പിന്നീട് ഇതിലെ മൊഴികൾ പരിശോധിച്ച ശേഷമാകും രണ്ടാംഘട്ട ചോദ്യം ചെയ്യൽ ആരംഭിക്കുക.രാവിലെ 9 മണി മുതൽ രാത്രി എട്ട് മണിവരെയാണ് ദിലീപിനെ ചോദ്യം ചെയ്യാൻ അനുമതിയുള്ളത്. മൂന്ന് ദിവസം ഇത്തരത്തിൽ കസ്റ്റഡിയിൽ എടുക്കാതെ ചോദ്യം ചെയ്യാനാണ് കോടതി നിർദ്ദേശം. ഈ സാഹചര്യത്തിൽ കൃത്യം 9 മണിക്ക് തന്നെ ഓഫീസിൽ ഹാജരാകാൻ ദിലീപിനോട് അന്വേഷണ സംഘം നിർദ്ദേശിച്ചിരുന്നു.

You might also like

-