ഡിജിറ്റൽ വിദ്യാഭ്യാസാം ഇന്റർനെറ്റ് കണക്ടിവിറ്റി സർവീസ് പ്രൊവൈഡർമാരുടെ യോഗം ഇന്ന്

ഗ്രാമീണ മേഖലകൾ, ആദിവാസി ഊരുകൾ അടക്കമുള്ള പ്രദേശങ്ങളിൽ സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് യോഗം.ആദിവാസി ഊരുകള്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത പ്രശ്‌നമാവുന്നത് കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ ബാധിക്കുന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്

0

തിരുവനന്തപുരം: ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തെ ഇന്റർനെറ്റ് കണക്ടിവിറ്റി അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ യോഗം ഇന്ന്.വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചു ചേർത്തിട്ടുള്ളത് .രാവിലെ പത്തരയ്ക്ക് ഓൺലൈനായാണ് യോഗം. ഇന്റർനെറ്റിന്റെ വേഗം വലിയൊരു ഭാഗം കുട്ടികൾക്ക് പഠനത്തിന് തടസ്സമാകുന്നുവെന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയിരുന്നു. ഗ്രാമീണ മേഖലകൾ, ആദിവാസി ഊരുകൾ അടക്കമുള്ള പ്രദേശങ്ങളിൽ സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് യോഗം.ആദിവാസി ഊരുകള്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത പ്രശ്‌നമാവുന്നത് കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ ബാധിക്കുന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

ഇന്റര്‍നെറ്റ് ലഭ്യതയടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതിന് ശേഷമേ ക്ലാസുകള്‍ ആരംഭിക്കു എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. കൊവിഡ് തുടരാനുള്ള സാധ്യതയുള്ളതിനാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പെട്ടെന്ന് അവസാനിപ്പിക്കാനാകില്ല എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയില്‍ വ്യക്തമാക്കിയിരുന്നു. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ അടക്കം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.വിവിധ സ്രോതസുകളെ കൂട്ടി യോജിപ്പിച്ച്‌ ഇത് പ്രാവര്‍ത്തികമാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇന്റര്‍നെറ്റ് ഉറപ്പാക്കുന്നതിന് കെ.എസ്.ഇ.ബി, കേബിള്‍ സര്‍വീസ് എന്നിവ വഴി നടപടി സ്വീകരിക്കും. പാവപ്പെട്ടവര്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായോ നിരക്ക് കുറച്ചോ നല്‍കാനുള്ള മാര്‍ഗങ്ങള്‍ തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി മേഖലക്ക് പ്രാധാന്യം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.