64 തുടർച്ചയായ സംഭരണം . ദേവികുളത്തെ ജനറലാക്കണം തെരെഞ്ഞെടുപ്പ് കമ്മീഷൻ ഹൈകോടതിയുടെ നോട്ടീസ്

64 വരഷത്തോളമായി സംവരണ മണ്ഡലമായി തുടരുന്ന ദേവികുളം മണ്ഡലം പുനര്‍ന്നിര്‍ണ്ണയം ചെയ്യണമെന്ന ആവശ്യം നാളുകളായി ഉയരുന്നുണ്ട്. 1957 മുതല്‍ പട്ടിക ജാതി സംവരണ മണ്ഡലമായ ദേവികുളത്ത് മൂന്നാറില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളാണ് മത്സരിക്കാറുള്ളത്.

0

തൊടുപുഴ :64 വർഷമായി പട്ടികജാതി സംഭരണ മണ്ഡലമായി തുടരുന്ന ദേവികുളം അസംബ്ലി മണ്ഡലം ജനറലായിമണ്ഡലമായി പുനഃനിർണ്ണയം ചെയ്യണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി. ഇടുക്കി മുന്‍ ജില്ലാപഞ്ചായത്ത് അംഗവും ഇന്‍ഫെന്റ് തോമസാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി 27-ന് മുമ്പായി ഇതുസംബന്ധിച്ച് തീരുമാനം അറിയിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ്് കമ്മിഷന് നോട്ടീസ് അയച്ചു.

64 വരഷത്തോളമായി സംവരണ മണ്ഡലമായി തുടരുന്ന ദേവികുളം മണ്ഡലം പുനര്‍ന്നിര്‍ണ്ണയം ചെയ്യണമെന്ന ആവശ്യം നാളുകളായി ഉയരുന്നുണ്ട്. 1957 മുതല്‍ പട്ടിക ജാതി സംവരണ മണ്ഡലമായ ദേവികുളത്ത് മൂന്നാറില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളാണ് മത്സരിക്കാറുള്ളത്. ഇവിടെ നിന്നും വിജയിക്കിച്ചെത്തുന്നവർ മണ്ഡലത്തിലെ മറ്റു മേഖലകളെ അവഗണിക്കുകയാണെന്നും ആരോപണങ്ങള്‍ കാലാകാലങ്ങളായി ഉയരുന്നുണ്ട്.

തുടര്‍ച്ചയയയി മൂന്ന് തവണയില്‍ കൂടുതല്‍ ഒരു മണ്ഡലവും സംവരണ മണ്ഡലമായി നിലനിര്‍ത്തരുതെന്ന നിയമം നിലനില്‍ക്കെയാണ് കഴിഞ്ഞ 64 വര്ഷലമായി ദേവികുളം എസ് സി സംഭരണ നിയോജകമണ്ഡലമായി തുടരുന്നത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവ് ഇന്‍ഫന്റ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ 13 തിരഞ്ഞെടുപ്പുകളിലും മണ്ഡലം തുടര്‍ച്ചയായി പട്ടികജാതി സംവരണമായി തുടരുന്നത് തുല്യനീതിയുടേയും അവസര സമത്വത്തിന്റെയും ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.ഹര്‍ജ്ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേന്ദ്ര തെരഞ്ഞെടുപ്പ്കമ്മീഷന്നോട്ടീസ് നല്‍കിയത്.

നിയമ സഭ മണ്ഡലത്തിലെ 12 ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ദേവികുളം മണ്ഡലത്തില്‍ ജനസംഖ്യയില്‍ 27.08 ശതമാനം പട്ടിക ജാതി വിഭാഗമാണ്. 10.4 ശതമാനം പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരും. ബാക്കിയുള്ള പൊതു വിഭാഗത്തെ അവഗണിക്കുന്ന നടപടിയാനെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. തുടര്‍ച്ചയായി മൂന്നാര്‍ കേന്ദ്രീകരിച്ച് എം എല്‍ എമാരെ തെരഞ്ഞെടുക്കുന്നതിനാല്‍ മണ്ഡലത്തിന്റെ വികസനത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. തുടർച്ചയായി ഒരുമണ്ഡലത്തെ മാത്രം സംഭരണ മണ്ഡലമായി പരിഗണിക്കുന്നതിനൽ സംസ്ഥാനത്തെ മറ്റു നിയമസഭ മണ്ഡലങ്ങളിലെ പിന്നാക്ക മതവിഭാഗങ്ങളിൽപെട്ട ആളുകൾക്ക് തെരെഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം നിക്ഷേധിക്കപെടുന്നതായും ഹർജിക്കാരൻ ആരോപിക്കുന്നു .സഭരണമണ്ഡലമായി ജില്ലയിലെ നിസഭ മണ്ഡലം വേണമെന്ന് നിര്ബദ്ധമുണ്ടാകിൽ ഒരിക്കൽ പോലും സഭരണമണ്ഡലമാകാത്ത തൊടുപുഴയെ പരിഗണിക്കണമെന്ന ആവശ്യവും ശകതമാണ്

ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈമാസം 27ന് മുമ്പായി ഇതുസംബന്ധിച്ച് തീരുമാനം അറിയിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ്് കമ്മിഷന് നോട്ടീസ് അയച്ചു.

You might also like

-