കോട്ടയത്ത് വിദേശത്ത് നിന്നെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

കോട്ടയം കുറുമുള്ളൂർ സ്വദേശി മഞ്ജുനാഥ്(39) ആണ് മരിച്ചത്

0

കോട്ടയം :കോട്ടയത്ത് വിദേശത്ത് നിന്നെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കോട്ടയം കുറുമുള്ളൂർ സ്വദേശി മഞ്ജുനാഥ്(39) ആണ് മരിച്ചത്.
മഞ്ജുനാഥിനെ അവശനിലയിൽ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ചികിത്സ വൈകിയാണ് ലഭിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. രണ്ടു രോഗികൾ ഒരേ സമയം എത്തിയപ്പോൾ സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം.മൃതദേഹം കോവിഡ് പരിശോധനകൾക്ക് ശേഷം അനന്തരനടപടി സ്വീകരിക്കും