രാജ്യത്ത് 24 മണിക്കൂറിനിടെ 39,796 പേർക്ക് പുതുതായി കോവിഡ്

723 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്

0

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ 39,796 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 42,352 പേർ രോഗമുക്തി നേടി. 723 മരണം കൂടി 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. നിലവില്‍ 4,82,071 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 723 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 402728 ആയി. ഇന്നലെ മാത്രം 42,352 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,97,00,430 ആയി.ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3.06 കോടിയായി.

 

 

You might also like

-