രാജ്യത്ത് 24 മണിക്കൂറിനിടെ 50,848 പേർക്ക് കോവിഡ്

രാജ്യത്ത് ഇന്ന് പ്രതിദിന കേസുകൾ വീണ്ടും അമ്പതിനായിരത്തിന് മുകളിലെത്തി

0

രാജ്യത്ത് ഇന്ന് പ്രതിദിന കേസുകൾ വീണ്ടും അമ്പതിനായിരത്തിന് മുകളിലെത്തി. 50,848 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 1358 മരണം കൂടി ഇന്ന് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനമാണ്.
നിലവിൽ 6,43,194 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 96.56 ശതമാനമാണ് രോഗമുക്തി നിരക്ക്.

വാക്സീനേഷൻ നടപടികൾ പുരോഗമിക്കുകയാണ്. 54,24,374 പേർക്ക് 24 മണിക്കൂറിനിടെ കുത്തിവയ്പ്പ് നൽകി. ഇത് വരെ 29,46,39,511 ഡോസ് വാക്സീൻ നൽകി കഴിഞ്ഞുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

You might also like

-