കോവിഡ് വ്യാപനം കോടതികൾ തിങ്കളാഴ്ച്ച മുതൽ ഓൺലൈനായി പ്രവർത്തിക്കും

തീർത്തും ഒഴിവാക്കാനാകാത്ത കേസുകളിൽ മാത്രമേ നേരിട്ട് വാദം കേൾക്കു. പരമാവധി 15 പേര്‍ക്ക് മാത്രമാണ് കോടതിയിൽ പ്രവേശനം അനുവദിക്കുക. ജില്ലാ മജിസ്ട്രേറ്റ് ഇക്കാര്യം പരിശോധിക്കണം

0

തിരുവനന്തപുരം | സംസ്ഥാനത്തെ കോടതികൾ തിങ്കളാഴ്ച്ച മുതൽ ഓൺലൈനായി പ്രവർത്തിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെയും കീഴ്ക്കോടതികളിലെയും നടപടി ഓൺലൈനാക്കിയത്. ഇത് സംബന്ധിച്ച് ഹൈക്കോടതി സർക്കുലർ ഇറക്കി. പൊതുജനങ്ങൾക്ക് കോടതികളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണവുമുണ്ടാകും.

തീർത്തും ഒഴിവാക്കാനാകാത്ത കേസുകളിൽ മാത്രമേ നേരിട്ട് വാദം കേൾക്കു. പരമാവധി 15 പേര്‍ക്ക് മാത്രമാണ് കോടതിയിൽ പ്രവേശനം അനുവദിക്കുക. ജില്ലാ മജിസ്ട്രേറ്റ് ഇക്കാര്യം പരിശോധിക്കണം. ചീഫ് ജസ്റ്റിസിന്റ അധ്യക്ഷതയിൽ ഹൈക്കോടതി ഫുൾ കോർട്ട് സിറ്റിങ് നടത്തിയാണ് തീരുമാനമെടുത്തത്. കോടതി പ്രവർത്തനം ഓൺലൈനാക്കുന്നതിൽ ബാർ കൗൺസിലിന്റെയും അഡ്വക്കേറ്റ് അസോസിയേഷന്റെയും അഭിപ്രായവും തേടിയിരുന്നു.മൂന്ന് ദിവസമായി ടിപിആർ 30ന് മുകളിലുള്ള തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും പരിപാടികളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. മതപരമായ ചടങ്ങുകൾക്കും ഇത് ബാധകമാണ്. കല്യാണം, സംസ്‌കാര ചടങ്ങുകൾ എന്നിവയ്‌ക്ക് പരമാവധി 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കാൻ പാടില്ല.

-

You might also like

-