സി പി ഐ എം ന് താക്കിതുമായി കെ മുരളീധരൻ “ഇടത്തേ കവിളത്ത് അടിച്ചാല്‍ വലത്തേ കവിളും കാണിച്ച് കൊടുക്കണമെന്നാണ്,വലത്തേ ചെവിടത്ത് അടിച്ചാല്‍ അടിച്ചവന്‍റെ കരണക്കുറ്റി അടിച്ചുപൊളിക്കും “

വലത്തേ ചെവിടത്ത് അടിച്ചാല്‍ അടിച്ചവന്‍റെ കരണക്കുറ്റി അടിച്ചുപൊളിക്കും" മുരളീധരൻ കോഴിക്കോട്  പറഞ്ഞു 

0

കോഴിക്കോട്: സിപിഎമ്മിന് താക്കിതുമായി കെ മുരളീധരൻ എംപി കോൺഗ്രസ് ഓഫീസുകൾക്ക് എതിരെ ആക്രമണം തുടർന്നാൽ തിരിച്ചടിക്കും. വലത്തേ കരണത്ത് അടിച്ചാൽ തിരിച്ചടിക്കുന്നത് ഗാന്ധിസത്തിന് എതിരല്ല. കേരളം കലാപ ഭൂമിയാകുമെന്ന് പിണറായി ഓർക്കണം. ക്രമസമാധാന പ്രശ്നം ഉന്നയിച്ച് കേന്ദ്രത്തിന് കേരളത്തിൽ ഇടപെടാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.

“നിങ്ങടെ പൊലീസിന് നിങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊലപാതകത്തെ കോണ്‍ഗ്രസ് പാര്‍ട്ടി അപലപിച്ചിട്ടുണ്ട്. കത്തിയെടുക്കല്‍ കോണ്‍ഗ്രസ് സംസ്ക്കാരമല്ല. ദൗര്‍ഭാഗ്യവശാല്‍ സംഭവം ഉണ്ടായപ്പോള്‍ അതിന്‍റെ പേരില്‍ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് ഓഫീസുകളും അടിച്ചുതകര്‍ക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഞങ്ങള്‍ തിരിച്ചടിക്കും. അങ്ങനെ തിരിച്ചടിക്കുമ്പോള്‍ കേരളം കലാപഭൂമിയാകും
കേരളത്തില്‍ ഇടപെടാനായി കേന്ദ്രം നോക്കിയിരിക്കുകയാണ്. സംഘര്‍ഷത്തിന്‍റെ പേരില്‍ കേന്ദ്രം ഇടപെടുന്ന സാഹചര്യം കേരളത്തിലുണ്ടാവരുതെന്നാണ് ആ​ഗ്രഹം. പക്ഷേ ഞങ്ങളുടെ ഓഫീസ് തകര്‍ത്താല്‍ കയ്യും കെട്ടി നോക്കിയിരിക്കാനാവില്ല. ​ഗാന്ധിയന്‍ സിദ്ധാത്തില്‍ നിന്ന് ‍ഞങ്ങള്‍ മാറിയിട്ടില്ല. ഇടത്തേ കവിളത്ത് അടിച്ചാല്‍ വലത്തേ കവിളും കാണിച്ച് കൊടുക്കണമെന്നാണ് ​ഗാന്ധി പറഞ്ഞത്. എന്നാല്‍ വലത്തേ കവിളില്‍ അടിച്ചാല്‍ എന്ത് ചെയ്യണമെന്ന് ​ഗാന്ധിജി പറഞ്ഞിട്ടില്ല. വലത്തേ ചെവിടത്ത് അടിച്ചാല്‍ അടിച്ചവന്‍റെ കരണക്കുറ്റി അടിച്ചുപൊളിക്കും” ധീരജിന്റെ കൊലപാട്തകത്തിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു . കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ബെൻസ്സ് കറുകളിലാണ് ആളുകൾ എത്തുന്നതെന്ന് പറഞ്ഞ മുഖ്യമത്രി ചികിത്സക്കായി പോയിരിക്കുന്നത് അമേരിക്കയിലാണ് അമേരിക്കയിൽ പോയി വന്നശേഷം സർക്കാരാശുപത്രികളെക്കുറിച്ചു വീണ്ടും തള്ളരുതെന്നു മുരളീധരൻ പറഞ്ഞു

-

You might also like

-