രാജ്യത്ത് കോവിഡ് 19 ബാധിച്ച്‌ മരണം 8 ആയി

ഇയാള്‍ ഇറ്റലിയില്‍ നിന്നും എത്തിയതാണ്.

0

കൊല്‍ക്കത്ത: രാജ്യത്ത് കോവിഡ് 19 ബാധിച്ച്‌ മരണം 8 ആയി. കൊല്‍ക്കത്തയില്‍ ചികിത്സയിലിരുന്നയാളാണ് മരിച്ചത്. മരിച്ചത് 57 വയസ്സുള്ളയാള്‍. ഇയാള്‍ ഇറ്റലിയില്‍ നിന്നും എത്തിയതാണ്. ലോകത്താകെ ഇതുവരെ 15,298 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ലക്ഷം പേര്‍ക്ക് രോഗം ഭേദപ്പെട്ടു. രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതിനാല്‍ രാജ്യം കടുത്ത നിയന്ത്രണങ്ങളിലാണ്. രാജ്യത്ത് 9 സംസ്ഥാനങ്ങള്‍ അടച്ചിടും. രാജസ്ഥാന്‍, തെലുങ്കാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടും.കേന്ദ്ര ഭരണ പ്രദേശമായ ലഡാക്, ഛത്തീസ്ഗഡ്, ജമ്മു-കാശ്മീര്‍ എന്നിവയും അടച്ചിടും.

You might also like

-