സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി തൃശൂര്‍ സ്വദേശി കുമാരന്‍ മരിച്ചു 

തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു

0

തൃശൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന്‍ ആണ് മരിച്ചത്. 87 വയസ്സ് ആയിരുന്നു.ഇതോടെ സംസ്ഥാനത്ത് കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 16 ആയി. തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.മരണത്തെ തുടര്‍ന്ന് തൃശൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 40 പേര്‍ നിരീക്ഷണത്തിലാണ്. മെഡിക്കല്‍ കോളജില്‍ എത്തിച്ച ഉടനാണ് രോഗി മരിച്ചത്.ശ്വാസംമുട്ടലിന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഉടനാണ് മരണം സംഭവിച്ചത്