കെണിയില്‍ കുടുങ്ങി രക്ഷപ്പെട്ട പുള്ളിപ്പുലിയെ മയക്കുവെടിവെച്ച് പിടികൂടി

കാട്ടു പന്നിക്ക് വച്ച കെണിയിൽ പുലി വീണതാണെന്ന് സംശയം. വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തുകയായിരുന്നു

0

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കെണിയില്‍ കുടുങ്ങി രക്ഷപ്പെട്ട പുള്ളിപ്പുലിയെ മയക്കുവെടിവെച്ച് പിടികൂടി. സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് ഓടപ്പള്ളത്ത് പന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയ പുലി സ്വയം രക്ഷപ്പെട്ടോടിയിരുന്നു.ജനവാസകേന്ദ്രത്തിലെത്തിയ പുലിയെ മണിക്കൂറുകള്‍ നീണ്ടശ്രമത്തിനൊടുവിലാണ് പിടികൂടിയത്.ബത്തേരി മുള്ളൻകാവിലാണ് പുലി കെണിയിൽ കുടുങ്ങിയത്. കാട്ടു പന്നിക്ക് വച്ച കെണിയിൽ പുലി വീണതാണെന്ന് സംശയം. വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തുകയായിരുന്നു.സ്വകാര്യ വ്യക്തതികളുടെ സ്ഥലത്താണ് പുലിയെ കണ്ടെത്തിയത്. സ്ഥലത്ത് പന്നി ശല്യം രൂക്ഷമാണ്. ഇതിനെ പിടിക്കാൻ വച്ച കെണിയിലാണ് പുലി കുടുങ്ങിയത് എന്നാണ് സംശയിക്കുന്നത്.

You might also like

-