ഇന്ത്യയുടെ കോ​വാ​ക്‌​സി​നും അ​നു​മ​തി ന​ല്‍​കാ​ന്‍ വി​ദ​ഗ്ധ സ​മി​തി ശി​പാ​ര്‍​ശ

അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ പൂ​ർ​ണ​മാ​യും ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ച ആ​ദ്യ​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​കും കോ​വാ​ക്സി​ൻ. കോ​വി​ഷീ​ൽ​ഡ്, കോ​വാ​ക്സി​ൻ എ​ന്നി​വ​യു​ടെ പ്ര​സ​ന്‍റേ​ഷ​ൻ വെ​ള്ളി​യാ​ഴ്ച വി​ദ​ഗ്ധ സ​മി​തി​ക്കു മു​ൻ​പാ​കെ ന​ട​ത്തി​യി​രു​ന്നു.

0

ഡ​ല്‍​ഹി: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നാ​യ കോ​വാ​ക്‌​സി​നും അ​നു​മ​തി ന​ല്‍​കാ​ന്‍ വി​ദ​ഗ്ധ സ​മി​തി ശി​പാ​ര്‍​ശ. നി​യ​ന്ത്രി​ത അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു വി​ധ​ഗ്ധ സ​മി​തി ശി​പാ​ർ​ശ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ പൂ​ർ​ണ​മാ​യും ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ച ആ​ദ്യ​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​കും കോ​വാ​ക്സി​ൻ. കോ​വി​ഷീ​ൽ​ഡ്, കോ​വാ​ക്സി​ൻ എ​ന്നി​വ​യു​ടെ പ്ര​സ​ന്‍റേ​ഷ​ൻ വെ​ള്ളി​യാ​ഴ്ച വി​ദ​ഗ്ധ സ​മി​തി​ക്കു മു​ൻ​പാ​കെ ന​ട​ത്തി​യി​രു​ന്നു. വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു സ​മ​യം തേ​ടി​യ​തി​നാ​ൽ ഫൈ​സ​ർ വാ​ക്സി​ന് അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത് വൈ​കു​മെ​ന്നാ​ണ് സൂ​ച​ന.

വി​ദ​ഗ്ധ സ​മി​തി വാ​ക്സി​ൻ ഉ​പ​യോ​ഗ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യാ​ൽ ഡി​സി​ജി​ഐ അ​ന്തി​മ അ​നു​മ​തി ന​ൽ​കു​ക​യും സ​ർ​ക്കാ​ർ വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്യും.ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സേ​ർ​ച്ചു​മാ​യും നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യു​മാ​യും ചേ​ർ​ന്നാ​ണ് ഭാ​ര​ത് ബ​യോ​ടെ​ക് കോ​വാ​ക്സി​ൻ നി​ർ​മി​ച്ച​ത്.അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യി കോ​വാ​ക്സി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് കാ​ട്ടി ഡി​സം​ബ​ർ ഏ​ഴി​നു് ത​ന്നെ ഭാ​ര​ത് ബ​യോ​ടെ​ക് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വി​ദ​ഗ്ധ സ​മി​തി ഇ​വ​രു​ടെ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണം ഉ​ൾ​പ്പ​ടെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം ശി​പാ​ർ​ശ ചെ​യ്യു​ക​യാ​യി​രു​ന്നു.ലോകാരോഗ്യസംഘടനയുടെ അനുമതി ലഭിച്ചതോടെ ഇനി മുതൽ രാജ്യങ്ങൾക്ക് ഫൈസർ വാക്‌സിന് അനുമതിയുണ്ട് .എന്നാല്‍ ഇന്ത്യയില്‍ ഫൈസര്‍ വാക്സിന് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഫൈസര്‍ വാക്സിന്‍ ഏറ്റവും വിലപിടിപ്പുള്ള വാക്സിനാണ്. കൂടാതെ മൈനസ് 70-80 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കേണ്ടതുമുണ്ട്.

You might also like

-