കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ച പരാജയപ്പെട്ടാൽ സമാന്തര റിപ്പബ്ലിക് പരേഡ്

തിങ്കളാഴ്ച നടക്കുന്ന ചർച്ച പരാജയപ്പെട്ടാൽ സമാന്തര റിപ്പബ്ലിക് പരേഡ് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ചയുടെ പ്രഖ്യാപനം

0

ഡൽഹി: കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരും കേന്ദ്രസർക്കാരുമായുള്ള നിർണായക ചർച്ച നാളെ നടക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമാണം നടത്തുക എന്നീ ആവശ്യങ്ങളിന്മേലാണ് ചർച്ച നടക്കുക. ചർച്ച പരാജയപ്പെട്ടാൽ സമരം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, അതിശൈത്യത്തിലും ഡൽഹി അതിർത്തികളിലെ സമരം 39-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തിങ്കളാഴ്ച നടക്കുന്ന ചർച്ച പരാജയപ്പെട്ടാൽ സമാന്തര റിപ്പബ്ലിക് പരേഡ് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ചയുടെ പ്രഖ്യാപനം.രാജ്പഥ്ത്തിൽ ഔദ്യോഗിക റിപ്പബ്ലിക് പരേഡ് സമാപിച്ചശേഷം ട്രാക്ടറുകളും ട്രോളികളും മറ്റു വാഹനങ്ങളുമായി കിസാൻ പരേഡ് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ദർശൻപാൽ സിങ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നിയമം പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാമെന്നാണ് കേന്ദ്ര നിലപാട്. താങ്ങുവില നിയമപരമാക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ, നിയമം പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർഷക സംഘടനകൾ. ചർച്ച പരാജയപ്പെട്ടാൽ 6-ാം തീയതി മുതൽ 23-ാം തീയതി വരെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടത്തുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്ഇനിയുള്ള ചർച്ചയിലും കേന്ദ്രം വഴങ്ങിയില്ലെങ്കിൽ സമരത്തിന്റെ സ്വഭാവം കൂടുതൽ തീവ്രമാക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ. ഇതിന്റെ മുന്നോടിയായി ബുധനാഴ്ച കുണ്ട്‌ലി-മനേസർ-പൽവൽ ദേശീയപാതയിൽ ആയിരത്തിലേറെ ട്രാക്ടറുകൾ അണിനിരത്തി റാലി നടത്തും. അന്നേദിവസം തന്നെ, ജയ്‌പുർ ദേശീയപാതയിൽ രണ്ടാഴ്ചയിലേറെയായി ഉപരോധം നടത്തുന്ന കർഷകർ പോലീസ് തടസ്സം ഭേദിച്ച് ഡൽഹിയിലേക്ക് മാർച്ച് ചെയ്തു നീങ്ങും .

You might also like

-