സീറ്റുപ്രശ്നത്തിൽ മുന്നണി വിടില്ല എൻ സി പി എൽ എഫ് ൽ തന്നെ

ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ​ക്കൊ​ന്നും ഒ​രു അ​ടി​സ്ഥാ​ന​വു​മി​ല്ല. ഇ​ട​തു​മു​ന്ന​ണി​ക്ക​പ്പു​റം ഒ​രു മു​ന്ന​ണി മാ​റ്റം ച​ര്‍​ച്ച ചെ​യ്യേ​ണ്ട രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ൽ ഉ​ണ്ടെ​ന്ന് ആ​രും ക​രു​തു​ന്നി​ല്ല

0

കോ​ഴി​ക്കോ​ട്: ഇ​ട​തു മു​ന്ന​ണി വി​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​പ്പോ​ൾ എ​ൻ​സി​പി​ക്ക് ഇ​ല്ലെ​ന്നും മാ​ണി സി. ​കാ​പ്പ​ന് പാ​ലാ സീ​റ്റ് ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. പാ​ലാ​യി​ൽ മ​ത്സ​രി​ച്ച് വ​ന്ന​ത് എ​ൻ​സി​പി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ​സി​പി യു​ഡി​എ​ഫി​ൽ പോ​കു​ക​യാ​ണെ​ങ്കി​ൽ പാ​ർ​ട്ടി ഉ​പേ​ക്ഷി​ക്കു​മെ​ന്ന വാ​ർ​ത്ത​യും ശ​ശീ​ന്ദ്ര​ൻ ത​ള്ളി.ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ച​ർ​ച്ച അ​ന​വ​സ​ര​ത്തി​ലാ​ണ്. ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ​ക്കൊ​ന്നും ഒ​രു അ​ടി​സ്ഥാ​ന​വു​മി​ല്ല. ഇ​ട​തു​മു​ന്ന​ണി​ക്ക​പ്പു​റം ഒ​രു മു​ന്ന​ണി മാ​റ്റം ച​ര്‍​ച്ച ചെ​യ്യേ​ണ്ട രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ൽ ഉ​ണ്ടെ​ന്ന് ആ​രും ക​രു​തു​ന്നി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ അ​ത്ത​രം ച​ര്‍​ച്ച​ക​ൾ​ക്ക് പ്ര​സ​ക്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.സീറ്റ് കാര്യത്തിൽ എൽ ഡി എഫ് വിടുന്ന പ്രശനം ഉദിക്കുന്നില്ലന്നു മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു

അതേസമയം എന്‍.സി.പി കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകളിലും ഇത്തവണയും മത്സരിക്കും. എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ. എൻ.സി.പി ജയിച്ച ഒരു സീറ്റും ആർക്കും കൊടുക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.സി.പിയെ വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്നും മാണി സി. കാപ്പൻ പ്രതികരിച്ചു.

പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണയായതുമായി ബന്ധപ്പെട്ടാണ് മാണി സി. കാപ്പന്‍റെ പ്രതികരണം. ജോസ് കെ. മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കുമ്പോള്‍ തന്നെ, പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൊടുക്കും എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കെ. എം മാണിയുടെ അഭിമാന മണ്ഡലമാണ് പാല. പാല സീറ്റിന് ജോസിന് ലഭിക്കും എന്ന ധാരണയുടെ പുറത്താണ്, ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നതും.
അതേസമയം മുന്നണി മാറ്റത്തെ സംബന്ധിച്ച് കേന്ദ്ര നേതൃത്വം എന്ത് തീരുമാനമെടുത്താലും അതിനൊപ്പം നില്‍ക്കുമെന്നും സംസ്ഥാന പ്രസിഡന്‍റ്.ടി.പി പീതാംബരന്‍ പറഞ്ഞു. ജോസ് കെ. മാണിക്ക് പാല സീറ്റ് വാക്ദാനം ചെയ്തവരാണ് പ്രശ്നമുണ്ടാക്കുന്നത്. യു.ഡി.എഫുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

You might also like

-