കോണ്‍ഗ്രസ് നിലനിന്ന് പോവുന്നത് ലീഗിന്റെ ചെലവിൽ. ലീഗില്ലെങ്കില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് വിജയിക്കില്ല: ഇ.പി ജയരാജന്‍

കോൺഗ്രസിൽ മത നിരപേക്ഷത ഇല്ലെന്നും കോൺഗ്രസാണ് വർഗീയത പറയുന്നതെന്നുമുള്ള ആരോപണം കോടിയേരി ഉയർത്തിയിരുന്നു.

0

കണ്ണൂർ | കേരളത്തല്‍ കോണ്‍ഗ്രസ് നിലനിന്ന് പോവുന്നത് ലീഗിന്റെ ചെലവിലാണ്. ലീഗില്ലെങ്കില്‍ കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് വിജയിക്കില്ല. ലീഗിപ്പോള്‍ ജമാഅത്ത് ഇസ്ലാമിയെ കൂട്ട് പിടിച്ചിരിക്കുകയാണെന്നും ഇക്കാര്യമാണ് കോടിയേരി പറഞ്ഞതെന്നും ജയരാജന്‍ പറഞ്ഞു. കോൺഗ്രസിൽ മത നിരപേക്ഷത ഇല്ലെന്നും കോൺഗ്രസാണ് വർഗീയത പറയുന്നതെന്നുമുള്ള ആരോപണം കോടിയേരി ഉയർത്തിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലി കുട്ടി, കെ. മുരളീധരൻ തുടങ്ങിയവർ രംഗത്ത് വന്നിരുന്നു.കോണ്‍ഗ്രസിനെതിരായ കോടിയോരിയുടെ പരാമര്‍ശത്തെ ന്യായീകരിചാണ് ഇ.പി ജയരാജനും രംഗത്തുവന്നത്

-

You might also like

-