മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ കയറി പീഡിപ്പികച്ചതായി പരാതി

സഹോദരന്റെ ഭാര്യയോടൊപ്പമാണ് യുവതി താമസിച്ചുവന്നിരുന്നത്.സഹോദരന്റെ ഭാര്യ പുറത്തുപോയ സമയത്താണ് സുരേഷ് വീട്ടിൽ കയറിയുവതിയെ ശാരീരികമായി ഉപദ്രവിച്ചതെന്നാണ് പരാതി

0

തൃശൂർ | മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന് പരാതി. മുന്‍ പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് ആര്‍ത്താറ്റ് മണ്ഡലം സെക്രട്ടറിയും ബൂത്ത് പ്രസിഡന്റുമായ പുളിക്കപറമ്പില്‍ സുരേഷിനെതിരെയാണ്കുന്നംകുളം പോലീസ് കേസെടുത്തത്.സുരേഷ് നിലവിൽ ഒളിവിലാണെന്നാണ് വിവരം. അച്ഛനും അമ്മയുംമരിച്ചതിനെ തുടർന്ന് സഹോദരന്റെ സംരക്ഷണയിലാണ് യുവതി വളർന്നത്. സഹോദരൻ ഗൾഫിലാണ്.

സഹോദരന്റെ ഭാര്യയോടൊപ്പമാണ് യുവതി താമസിച്ചുവന്നിരുന്നത്.സഹോദരന്റെ ഭാര്യ പുറത്തുപോയ സമയത്താണ് സുരേഷ് വീട്ടിൽ കയറിയുവതിയെ ശാരീരികമായി ഉപദ്രവിച്ചതെന്നാണ് പരാതി.സംഭവത്തെ തുടർന്ന് യുവതിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നതിനെത്തുടർന്ന് സഹോദരന്റെ ഭാര്യകാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ്പീഡനം നടന്നതായി അറിഞ്ഞത്.കഴിഞ്ഞദിവസം വീട്ടുകാർ നൽകിയ പരാതിയിലാണ് സുരേഷിനെതിരെ പോലീസ് കേസെടുത്തത്. പെൺകുട്ടിയെ കുന്നംകുളം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

You might also like

-