വിഴിഞ്ഞ് കുത്തക അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ,ഓഹരി കൈമാറ്റത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്
നല്ല മത്സരസാധ്യത ഉറപ്പുവരുത്തും കുത്തക പാടില്ല , നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കണം,ദീർഘവീക്ഷണത്തോടെ വികസനങ്ങൾ നടപ്പാക്കണം അതേസമയം വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി കൈമാറ്റത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം| വിഴിഞ്ഞ് കുത്തക അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയില്‍. വിഴിഞ്ഞം തുറമുഖത്തെ എംഎസ്‍സി-അദാനി ഓഹരി കൈമാറ്റത്തിന് അദാനി ഗ്രൂപ്പ് നിലവിൽ സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഷെയർ കൈമാറണമെങ്കിൽ സർക്കാർ അനുമതി വേണം. ആ അനുമതി അദാനി തേടിയിട്ടില്ലെന്നാണാണ് മുഖ്യമന്ത്രി അറിയിച്ചത്. അഞ്ച് കാര്യങ്ങൾ പരിഗണിച്ച് മാത്രമേ വിഴിഞ്ഞത്ത് എന്ത് നീക്കവും ഉണ്ടാകു എന്ന് നിയമസഭയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ് നല്‍കി.അഞ്ച് കാര്യങ്ങൾ ഉറപ്പാക്കി മാത്രമായിരിക്കും അനുമതിയെന്ന് മുഖ്യമന്ത്രി
പറഞ്ഞു ദേശീയ സുരക്ഷ ഉറപ്പാക്കും പൊതു താൽപ്പര്യം സംരക്ഷിക്കും
നല്ല മത്സരസാധ്യത ഉറപ്പുവരുത്തും കുത്തക പാടില്ല , നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കണം,ദീർഘവീക്ഷണത്തോടെ വികസനങ്ങൾ നടപ്പാക്കണം
അതേസമയം വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി കൈമാറ്റത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മത്സമില്ലെങ്കിൽ വികസനത്തെ സാരമായി ബാധിക്കും. ഒറ്റ കമ്പനിയിലേക്ക് കാര്യങ്ങൾ ചുരുങ്ങുന്ന സ്ഥിതി വരും. അത് സംസ്ഥാനത്തിന്‍റെ വികസന താല്പര്യത്തിന് ദോഷം ചെയ്യും. മത്സര ക്ഷമത കുറയുകയും എംഎസ്‍സിക്ക് കുത്തക അവകാശം കിട്ടുകയും ചെയ്യും. ലോകോത്തര മാതൃകയിൽ മൾട്ടി ഓപ്പറേറ്റർ പോർട്ടായി വിഴിഞ്ഞം മാറണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.വിഴിഞ്ഞം പോർട്ടിന്‍റെ 49 ശതമാനം ഓഹരി എംഎസ്‍സി കമ്പനിയുടെ ടെര്‍മിനൽ വിഭാഗം സ്വന്തമാക്കുന്നു എന്നാണ് റിപ്പോർട്ട്. എംഎസ്‍സിയുടെ ടെര്‍മിനൽ വിഭാഗമായ ടിഐഎഎല്ലാണ് 13,000 കോടി നിക്ഷേപിച്ച് 49 ശതമാനം ഓഹരി സ്വന്തമാക്കുന്നത്. 2028 ഡിസംബറോടെ 57 ലക്ഷം ടിഇയു ശേഷിയിലേക്ക് തുറമുഖത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവിൽ 16 ലക്ഷമാണ് ടിഇയു ശേഷി.
അതേസമയം എം എസ് സി – അദാനി കരാറിൽ ഷെയർ കൈമാറണമെങ്കിൽ സർക്കാർ അനുമതി വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഇതിനുള്ള അനുമതി അദാനി നേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഷെയർ കൈമാറ്റം മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞത്. സഭയിൽ വിഴിഞ്ഞം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തെ കുറിച്ച് സർക്കാരിന് മുന്നിൽ ഫയൽ വന്നിട്ടില്ലെന്നും വന്നാൽ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷ ഉറപ്പാക്കുമെന്നും പൊതു താൽപ്പര്യം സംരക്ഷിക്കുമെന്നും നല്ല മത്സര സാധ്യത ഉറപ്പു വരുത്തുമെന്നും കുത്തക പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.