അൻസിബയുടെ ഹർജിയിൽ ടിനി ടോമിനെതിരേ കേസ്സെടുക്കാൻ നിർദേശം

അൻസിബയുടെ ഹർജിയിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതികൾ എല്ലാം അന്വേഷിക്കണം. ഈ പരാതിയിൽ കേസ് എടുക്കാൻ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പോലീസിൻ്റെ നിലപാട്.

കൊച്ചി | നടിയും താരസംഘടനയായ ‘അമ്മ’ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസന്റെ പരാതിയിൽ കേസെടുക്കാൻ കോടതി നിർദേശിച്ചു. ടിനി ടോമിനെതിരായ വർഗീയ പരാമർശ പരാതിയിലാണ് കേസെടുക്കാൻ കോടതി നിർദേശിച്ചത്. അൻസിബയുടെ ഹർജിയിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതികൾ എല്ലാം അന്വേഷിക്കണം. ഈ പരാതിയിൽ കേസ് എടുക്കാൻ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പോലീസിൻ്റെ നിലപാട്.
അൻസിബയുടെ ഹർജിയിൽ കോടതി പോലീസ് റിപ്പോർട്ട് തേടിയിരുന്നു. തുടർന്നാണ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് അൻസിബ പോലീസിൽ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറി. പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപി, എസിപിയോട് നിർദേശിച്ചു.
പ്രാഥമിക പരിശോധന നടത്തിയ പോലീസ് അൻസിബയുടെയും ടിനി ടോമിന്റെയും മൊഴി രേഖപ്പെടുത്തി. അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു പോലീസിന്റെ വിലയിരുത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി എസിപിക്ക് കടവന്ത്ര പോലീസ് റിപ്പോർട്ട് കൈമാറി.

You might also like

-