സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ 2021 ലെ ഓപ്പണ്‍ സൊസൈറ്റി പ്രൈസി അവാർഡ് കെ.കെ ശൈലജക്ക്

പൊതുപ്രവര്‍ത്തക എന്ന നിലയിലും വനിതാ നേതാവ് എന്ന നിലക്കും പൊതുജനാരോഗ്യത്തിനായി നടത്തിയ സേവനങ്ങള്‍ക്കുള്ള ആദരമാണ് പുരസ്‌കാരമെന്ന് സംഘാടകര്‍ അറിയിച്ചു

0

തിരുവനന്തപുരം :ആരോഗ്യവകുപ്പ് മുന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് രാജ്യാന്തര പുരസ്കാരം. സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ 2021 ലെ ഓപ്പണ്‍ സൊസൈറ്റി പ്രൈസിനാണ് കെ.കെ ശൈലജ അര്‍ഹയായത്. പൊതുപ്രവര്‍ത്തക എന്ന നിലയിലും വനിതാ നേതാവ് എന്ന നിലക്കും പൊതുജനാരോഗ്യത്തിനായി നടത്തിയ സേവനങ്ങള്‍ക്കുള്ള ആദരമാണ് പുരസ്‌കാരമെന്ന് സംഘാടകര്‍ അറിയിച്ചു. നൊബേല്‍ പുരസ്കാര ജേതാവ് സ്വെത്‌ലാന അലക്‌സ്യേവിച്ച്, സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ പുരസ്കാര ജേതാവുമായ ജോസഫ് സ്റ്റിഗ് ലിസ്, ഐക്യരാഷ്ട്ര സഭാ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍, ചെക് പ്രസിഡന്‍റും നാടകകൃത്തുമായ വക്ലാവ് ഹാവല്‍ എന്നിവരാണ് മുമ്പ് ഇതേ പുരസ്കാരത്തിന് അര്‍ഹരായ പ്രമുഖര്‍. യൂറോപ്പിലെ പ്രധാന സര്‍വകലാശാലയായ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി എല്ലാ വര്‍ഷവും നല്‍കി വരുന്ന പുരസ്കാരമാണ് ഓപ്പണ്‍ സൊസൈറ്റി പ്രൈസ്. ബുഡാപെസ്റ്റാണ് സര്‍വകലാശാലയുടെ പ്രധാന ആസ്ഥാനം.

You might also like

-