സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി തുടങ്ങി

സെക്രട്ടറിയേറ്റിലെ സിസിടിവികള്‍ക്ക് ഇടിമിന്നലില്‍ കേട് വന്നത് സംബന്ധിച്ചും ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്

0

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി തുടങ്ങി. എക്സ്റ്റേര്‍ണല്‍ ഹാര്‍ഡ് ഡിസ്കിലേക്കാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്.സെക്രട്ടറിയേറ്റിലെ സിസിടിവികള്‍ക്ക് ഇടിമിന്നലില്‍ കേട് വന്നത് സംബന്ധിച്ചും ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ജുലൈ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടത്. സെക്രട്ടേറിയിലേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് എന്‍ഐഎ നേരത്തെ കത്ത് നല്‍കിയിരുന്നു. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും കൈമാറണമെന്ന് അറിയിച്ചാണ് എന്‍ഐഎ കത്ത് നല്‍കിയിരുന്നത്.പൊതുഭരണത്തിലെ ഹൗസ് കിപ്പിംഗിന്‍റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറിക്കാണ് നോട്ടീസ് നല്‍കിയത്.