സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിലും മലയാളിത്തിളക്കം:500-ല്‍ 499 മാര്‍ക്ക് നേടി ഭാവന ശിവാദാസാണ് മലയാളി സാന്നിധ്യമായത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ 13 വിദ്യാര്‍ഥികളില്‍ ഒരാളാണ് പാലക്കാട് കൊപ്പം ലയണ്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ഭാവന.

0

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിലും മലയാളിത്തിളക്കം. 500-ല്‍ 499 മാര്‍ക്ക് നേടി ഭാവന ശിവാദാസാണ് മലയാളി സാന്നിധ്യമായത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ 13 വിദ്യാര്‍ഥികളില്‍ ഒരാളാണ് പാലക്കാട് കൊപ്പം ലയണ്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ഭാവന. ദക്ഷിണേന്ത്യന്‍ സംസ്ഥനങ്ങളിൽ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ഏക വിദ്യാർഥിനിയും ഭാവനയാണ്.

499 മാര്‍ക്ക് നേടിയ 13 പേരില്‍ ഏഴു പേരും ഡെറാഡൂണ്‍ മേഖലയില്‍ നിന്നുള്ളവരാണ്. പഞ്ചകുല, അജ്മീര്‍ മേഖലകളില്‍ നിന്നും രണ്ടു വീതം വിദ്യാര്‍ഥികളും പ്രയാഗ് രാജ്, തിരുവനന്തപുരം മേഖലയില്‍ ഒരാളുമാണ് ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 99.85 ശതമാനം വിജയം നേടിയ തിരുവനന്തപുരം സോണ്‍ ആണ് മേഖലാ അടിസ്ഥാനത്തില്‍ രാജ്യത്ത് മുന്നില്‍ നില്‍ക്കുന്നത്. 99 ശതമാനം വിജയവുമായി ചെന്നൈ രണ്ടാം സ്ഥാനം നേടി.

You might also like

-