രാത്രി ഏഴുമണിക്കുശേഷമുള്ള ആംബുലന്‍സ് യാത്രകള്‍ അത്യാവശ്യഘട്ടത്തില്‍ മാത്രം ,സ്ത്രീകളെ ആംബുലൻസിൽ തനിച്ച് കൊണ്ടുപോകരുത്

സ്ത്രീകളെ ആംബുലന്‍സില്‍ തനിച്ചുകൊണ്ടുപോകരുതെന്നാണ് നിര്‍ദേശം. അടിയന്തിരസാഹചര്യത്തില്‍ ഡ്രൈവറെകൂടാതെ ആരോഗ്യപ്രവര്‍ത്തകനും ഒപ്പമുണ്ടാകണം.

0

തിരുവനന്തപുരം :ആറന്‍മുളയില്‍ ‌കോവിഡ് രോഗി ആംബുലന്‍സില്‍ പീഡനിരയായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ആംബുലന്‍സ് യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴുമണിക്കുശേഷമുള്ള ആംബുലന്‍സ് യാത്രകള്‍ അത്യാവശ്യഘട്ടത്തില്‍ മാത്രം മതിയെന്നാണ് നിര്‍ദേശം. കൂടുതല്‍ ആംബുലന്‍സുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പത്തനംതിട്ട ഡി.എം.ഒ എ.എല്‍.ഷീജ പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെനില തൃപ്തികരമാണെന്നും ഡി.എംഒ പറഞ്ഞു.ആറന്‍മുളയില്‍ കോവിഡ് രോഗിക്കുണ്ടായ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ നടപടി.

സ്ത്രീകളെ ആംബുലന്‍സില്‍ തനിച്ചുകൊണ്ടുപോകരുതെന്നാണ് നിര്‍ദേശം. അടിയന്തിരസാഹചര്യത്തില്‍ ഡ്രൈവറെകൂടാതെ ആരോഗ്യപ്രവര്‍ത്തകനും ഒപ്പമുണ്ടാകണം. രാത്രികാലങ്ങളില്‍ അത്യാവശ്യംഘട്ടം എന്നുസ്ഥിരീരീകരിച്ചാലെ രോഗികളെ ആശുപത്രിയിലെയ്ക്കുമാറ്റു എന്ന് പത്തനംതിട്ട ഡി.എം.ഒ പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രതി കായംകുളം സ്വദേശി നൗഫലിനെതിരെ ബലാല്‍സംഗം, പട്ടികജാതി പീഡനവുമായി ബന്ധപ്പെട്ടവകുപ്പ്, കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം എന്നീവകുപ്പുകള്‍ ചുമത്തിയാണ് കേസ്

You might also like

-