കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെട്ടിയിട്ട് പീഡിപ്പിച്ചു

ഒരു ദിവസം മുഴുവനും യുവതിയെ വായിൽ തുണി തിരുകി കട്ടിലിൽ കെട്ടിയിട്ടു. പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും എഫ്.ഐ.ആർ പറയുന്നു.

0

തിരുവനന്തപുര: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ച കേസില്‍ എഫ്.ഐ.ആറിലെ വിശദാംശങ്ങള്‍ മീഡിയവണിന് ലഭിച്ചു. യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കെട്ടിയിട്ട് പീഡിപ്പിച്ചു എന്ന് എഫ്.ഐ.ആർ. ഒരു ദിവസം മുഴുവനും യുവതിയെ വായിൽ തുണി തിരുകി കട്ടിലിൽ കെട്ടിയിട്ടു. പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും എഫ്.ഐ.ആർ പറയുന്നു.

കുളത്തൂപ്പുഴ സ്വദേശിനിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്- മലപ്പുറത്ത് വീട്ടുജോലിയിലായിരുന്നു. തിരിച്ചെത്തി ക്വാറന്‍റൈനില്‍ കഴിഞ്ഞു. കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പരിശോധനയില്‍ കോവിഡില്ലെന്ന് സ്ഥിരീകരിച്ചു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപിനെ വിളിച്ചപ്പോള്‍ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഈ മാസം മൂന്നാം തിയ്യതി ഭരതന്നൂരിലെ വീട്ടിലെത്തി. അന്ന് രാത്രി മുഴുവന്‍ കെട്ടിയിട്ട് വായില്‍ തുണിതിരുകി ലൈംഗികമായി പീഡിപ്പിച്ചു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി കെ കെ ശൈലജ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പ്രദീപിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്.പിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

You might also like

-