സി പി ഐ എം നെ തകർക്കാൻ തീവ്വ്ര വാദസംഘടനകളുമായി ചേർന്ന് സർക്കാരിനെതിരെ വലുത് പക്ഷ ശ്കതികൾ കോടിയേരി

മാവോ വാദികള്‍ ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി കൈകോര്‍ക്കുന്നു. എതു തീവ്രവാദ ഗ്രൂപ്പുമായും ബന്ധപ്പെടാന്‍ യുഡി.എഫിന് മടിയില്ല.

0

തിരുവനന്തപുരം :സിപിഐഎമ്മിനെ ദുര്‍ബലപ്പെടുത്താനായി തീവ്രവാദ ശക്തികളെ കൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ തീവ്രവാദ ശക്തികളേയും ഏകോപിപിച്ചാണ് വലത് പക്ഷകക്ഷികള്‍ സര്‍ക്കാരിനെതിരെ അണിനിരത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ കാടു കയറുന്ന ഇന്ത്യന്‍ മാവേവാദം എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം,മാവോ വാദികള്‍ ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി കൈകോര്‍ക്കുന്നു. എതു തീവ്രവാദ ഗ്രൂപ്പുമായും ബന്ധപ്പെടാന്‍ യുഡി.എഫിന് മടിയില്ല.

ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇടതു വിരുദ്ധര്‍ കൈകോര്‍ക്കുകയാണെന്നും  കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. രാഷ്ട്രീയ സാഹചര്യങ്ങളിലെ മാവോയിസ്റ്റ് ആശയങ്ങളെ പറ്റിയാണ് കാടുകയറുന്ന മാവോയിസ്റ്റ് എന്ന പുസ്തകത്തില്‍ ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നത്.