മയക്കുമരുന്ന്കേസ് : ലഹരി പാർട്ടി സംഘാടകൻ ഖന്ന അറസ്റ്റിലായി,

ഇയാൾ സംഘടിപ്പിക്കുന്ന പാർട്ടികളിലെ നിത്യ സന്ദര്ശകയായിരുന്നു അറസ്റ്റിലായ സിനിമാതാരം രാഗിണി

0

ബാംഗ്ലൂർ: മയക്കുമരുന്ന് കേസിൽ സിസിബി ലഹരി പാർട്ടികൾ സംഘടിപ്പിച്ചിരുന്നു ഡൽഹി സ്വദേശി ഖന്നയെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ദില്ലിയിൽ വച്ചനാണ് ഖന്നയും മറ്റു മുന്ന് പേരെയും അറസ്റ്റ്ചെയ്തത് ,അറസ്റ്റിൽ ആയ നാല് പേരെ ഉടൻ ബംഗളുരുവിൽ എത്തിക്കും .

ഡൽഹി സ്വദേശി ഖന്ന ബാംഗ്ലൂരിലെ സ്വകാര്യ കോളേജിൽ കോളേജ്ജിൽ പഠനത്തിനായി എത്തിയ ശേഷം .കന്നഡ സിനിമയിലെ പ്രശസ്ത നാടിനടൻ മാരുടെ രാഷ്ട്രീയക്കാരുടെയും മക്കളുമായും അടുത്ത സുഹൃദ്‌ബന്ധം വളർത്തിഎടുക്കുകയും പിന്നീട് ഇവരെയെല്ലാം
ഉൾപ്പെടുത്തി ഹോട്ടലുകളും ഫാം ഹൗസുകളും കേന്ദ്രികരിച്ചു ലഹരി പാർട്ടികൾ സംഘടിപ്പിച്ചു . ഇയാൾ സംഘടിപ്പിക്കുന്ന പാർട്ടികളിലെ നിത്യ സന്ദര്ശകയായിരുന്നു അറസ്റ്റിലായ സിനിമാതാരം രാഗിണി . മലയാളികളായ അനുപ് മുഹമ്മദ് അടക്കമുള്ളവരെ എൻ സി ബി സംഘം അറസ്റ്റു ചെയ്തതിനെത്തുടർന്നാണ് കന്നഡ സിസിബി സംഘം മയക്കുമരുന്ന് സംഘങ്ങളെ കുറിച്ച് അന്വേക്ഷണം ആരംഭിച്ചത് .