കർഷക സമരത്തോടുള്ള കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ രാജിവച്ചു

ബിജെപിയുടെ നിലപാട് കർഷക വിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. താൻ എപ്പോഴും കർഷകർക്കൊപ്പം നിലകൊള്ളുന്ന ആളാണെന്നും അദ്ദേഹം അറിയിച്ചു.

0

ലക്‌നൗ :കര്ഷകരോടുള്ള കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിക്ഷേധിച്ച് ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ രാജിവച്ചു. മീരാപുർ എംഎൽഎയും മുതിർന്ന നേതാവുമായ അവതാർ സിങ് ഭദാനയാണ് കർഷക സമരത്തോടുള്ള കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് രാജിവച്ചത്. ബിജെപിയുടെ നിലപാട് കർഷക വിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. താൻ എപ്പോഴും കർഷകർക്കൊപ്പം നിലകൊള്ളുന്ന ആളാണെന്നും അദ്ദേഹം അറിയിച്ചു.

മീററ്റ്, ഫരീദാബാദ് എന്നിവിടങ്ങളിലെ എംപി കൂടിയായിരുന്ന ഭദാന പാർട്ടി പദവികളും എംഎൽഎ സ്ഥാനവും രാജിവെക്കുകയാണെന്ന് പാർട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിൽ നടന്ന കർഷക സമരങ്ങളിൽ ഭദാന പിന്തുണയുമായി എത്തിയിരുന്നു.

-

You might also like

-