പിണറായിക്കെതിരെ ബിനോയ് വിശ്വം ‘നേതാക്കളല്ല ജനങ്ങളാണ് വലുത്; മുഖ്യമന്ത്രി ശൈലി മയപ്പെടുത്തണം’:

ശബരില വിഷയവും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.നേതാക്കളെക്കാള്‍ വലുതാണ് ജനം. മുഖ്യമന്ത്രി ശൈലി മയപ്പെടുത്തണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ശബരിമലയും തിരിച്ചടിക്കു കാരണമായി. അതേസമയം കൃത്യമായ നിലപാടാണ് ഇടതു മുന്നണി സ്വീകരിച്ചത്

0

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. ശബരില വിഷയവും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.നേതാക്കളെക്കാള്‍ വലുതാണ് ജനം. മുഖ്യമന്ത്രി ശൈലി മയപ്പെടുത്തണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ശബരിമലയും തിരിച്ചടിക്കു കാരണമായി. അതേസമയം കൃത്യമായ നിലപാടാണ് ഇടതു മുന്നണി സ്വീകരിച്ചത്. എന്നാല്‍ അതു നടപ്പാക്കിയ രീതി തെറ്റായിപ്പോയി. വിശ്വാസികളുമായി ചര്‍ച്ച ചെയ്ത് സമാവായം ഉണ്ടാക്കണമായിരുന്നു. തെരഞ്ഞെടിപ്പില്‍ വിശ്വാസികളെ കൂടെ നിര്‍ത്താനായോ എന്ന് പരിശോധിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ തന്റെ ശൈലി മാറ്റില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെയാണ് വിമര്‍ശനവുമായി ബിനോയ് വിശ്വം രംഗത്തെത്തിയത്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ലെന്നും ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം അതല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണ്. ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ രംഗത്തെത്തിയിരുന്നു വിശ്വാസികള്‍ പൂര്‍ണ്ണമായും ഇടതുപക്ഷത്തിന് എതിരല്ലെന്നും സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ തെറ്റില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.

സൂററ്റിലെ കോച്ചിങ് സെന്ററിലെ വൻ അഗ്നിബാധ ലൈവ് വീഡിയോ

You might also like

-