ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധന അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി

ആരോഗ്യപ്രശ്നമുളളതിനാല്‍ ഡിഎന്‍എ ടെസ്റ്റിനായി ഇന്ന് രക്തസാമ്പിള്‍ നല്‍കാനാകില്ലെന്ന് ബിനോയ് അന്വേഷണ ഉദ്യോഗസ്ഥന്‍ ശൈലേഷ് പസ്സല്‍വാറിനെ അറിയിച്ചു.

0

ലൈംഗികപീഡനക്കേസില്‍ ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധന ഇന്ന് നടത്തിയില്ല. ആരോഗ്യപ്രശ്നങ്ങളുളളതിനാല്‍ ഇന്ന് രക്തസാമ്പിള്‍ നല്‍കാനാകില്ലെന്ന് ബിനോയ് അന്വേഷണസംഘത്തെ അറിയിച്ചതിനെതുടര്‍ന്നാണ് ടെസ്റ്റ് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റിയത്. ബിനോയിയെ അരമണിക്കൂര്‍ മുംബൈ പൊലീസ് ചോദ്യം ചെയ്തു.

ഇന്ന് രാവിലെ 11.30ഓടെ അഭിഭാഷകന്‍ അശോക് ഖുപ്തക്കൊപ്പമാണ് ബിനോയ് മുംബൈയിലെ ഓഷ്വാര പോലീസ് സ്റ്റേഷനിലെത്തിയത്. ആരോഗ്യപ്രശ്നമുളളതിനാല്‍ ഡിഎന്‍എ ടെസ്റ്റിനായി ഇന്ന് രക്തസാമ്പിള്‍ നല്‍കാനാകില്ലെന്ന് ബിനോയ് അന്വേഷണ ഉദ്യോഗസ്ഥന്‍ ശൈലേഷ് പസ്സല്‍വാറിനെ അറിയിച്ചു. ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടും ബിനോയ് അന്വേഷണസംഘത്തിന് കൈമാറി.