അടുത്ത ഏകദിന ലോകകപ്പ് ഇന്ത്യയിൽ

1987ൽ ഇന്ത്യയും പാകിസ്ഥാനും 1996ൽ ഇന്ത്യയും ശ്രീലങ്കയും പാകിസ്ഥാനും 2011ൽ ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായാണ് ലോകകപ്പ് ആതിഥേയരായത്.

0

മുംബൈ: അടുത്ത ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കും. ഇന്ത്യ 2023ലാകും ലോകകപ്പിന് വേദിയാവുക. ഇന്ത്യ ആദ്യമായി ഒറ്റയ്ക്ക് ലോകകപ്പിന് ആതിഥേയത്വം വഹിക്കും എന്ന പ്രത്യേകതയുമുണ്ട്.

1987ൽ ഇന്ത്യയും പാകിസ്ഥാനും 1996ൽ ഇന്ത്യയും ശ്രീലങ്കയും പാകിസ്ഥാനും 2011ൽ ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായാണ് ലോകകപ്പ് ആതിഥേയരായത്. 10 ടീമുകളാകും ലോകകപ്പില്‍ മത്സരിക്കുക. അതേസമയം ട്വന്‍റി 20 ലോകകപ്പ് അടുത്ത വര്‍ഷം നടക്കും. ഓസ്ട്രേലിയയാകും വേദി.