ആപ്പ് റെഡി ഗൂഗിൾ അനുമതി വേണം പുറത്തിറക്കാൻ ടി.പി.രാമകൃഷ്ണൻ

കൊവിഡ് വ്യാപനത്തിന്റെ കാലത്ത് അടച്ചിട്ട മദ്യശാലകൾ തുറക്കുമ്പോൾ വലിയ തിരക്ക് അനുഭവപ്പെടും. അതിനാൽ ഇത്തരം സാഹചര്യങ്ങൾ പരിഗണിച്ച് തിരക്കൊഴിവാക്കുന്നതിനുള്ള നടപടികളാണ് സർക്കാർ ചെയ്യുന്നത്.

0

തിരുവനതപുരം :ഓൺലൈൻ മദ്യ വിൽപ്പനയ്ക്കുള്ള ബവ്ക്യൂആപ്പ് ഉടൻ പ്ലൈ സ്റ്റോറിൽ ലഭ്യമാക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. ആപ്പ് റെഡിയാണ് ഗൂഗിളിന്റെ അനുമതി കൂടി ലഭിച്ച ശേഷമേ അത് നപ്രവർത്തന ക്ഷമമാകു. കൊവിഡ് വ്യാപനത്തിന്റെ കാലത്ത് അടച്ചിട്ട മദ്യശാലകൾ തുറക്കുമ്പോൾ വലിയ തിരക്ക് അനുഭവപ്പെടും. അതിനാൽ ഇത്തരം സാഹചര്യങ്ങൾ പരിഗണിച്ച് തിരക്കൊഴിവാക്കുന്നതിനുള്ള നടപടികളാണ് സർക്കാർ ചെയ്യുന്നത്. അതിന് ശേഷം ഔട്ടലെറ്റുകൾ തുറക്കാം എന്ന നിലപാടാണ് സ്വീകരിച്ചിത്.

മദ്യ വിൽപ്പനയ്ക്കുള്ള വിർച്വൽ ക്യൂ ആപ് സ്റ്റാർട്ട് അപ് കമ്പനിക്ക് നൽകിയതിൽ തെറ്റില്ലന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. സ്റ്റാർട്ട് അപ്പുകളെ പോത്സാഹിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു.