ഹിന്ദുവിൻറെയും ക്രിസ്ത്യാനിയുടെയും അവകാശങ്ങൾ കവർന്ന് മുസ്ലിങ്ങൾ വളരുകയാണെന്ന് ബി. ​ഗോപാലകൃഷ്ണൻ

ഹിന്ദുവിൻറെയും ക്രിസ്ത്യാനിയുടെയും അവകാശങ്ങൾ കവർന്ന് അവർ വളരുകയാണെന്നും കേരളത്തിൽ മുസ്ലിങ്ങൾക്ക് ആനുപാതികമായ പ്രാതിനിധ്യം കൈസ്തവർക്ക് ലഭിക്കുന്നില്ലെന്നും ബി. ​ഗോപാലകൃഷ്ണൻ പറഞ്ഞു.

0

പാലക്കാട് :ഹിന്ദുവിൻറെയും ക്രിസ്ത്യാനിയുടെയും അവകാശങ്ങൾ കവർന്ന് മുസ്ലിങ്ങൾ വളരുകയാണെന്ന് ഒല്ലൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ബി. ​ഗോപാലകൃഷ്ണൻ.ഒല്ലൂർ പള്ളി സന്ദർശിച്ച് വികാരിയുമായി സംസാരിക്കുമ്പോഴാണ് ​ഗോപാലകൃഷ്ണൻ വിവാദ പ്രസ്താവന നടത്തിയത്. ലോകമാകെ ഇസ്ലാമിക വത്കരണം നടക്കുകയാണ് ​ഗോപാലകൃഷ്ണൻ പറഞ്ഞു .

ഹിന്ദുവിൻറെയും ക്രിസ്ത്യാനിയുടെയും അവകാശങ്ങൾ കവർന്ന് അവർ വളരുകയാണെന്നും കേരളത്തിൽ മുസ്ലിങ്ങൾക്ക് ആനുപാതികമായ പ്രാതിനിധ്യം കൈസ്തവർക്ക് ലഭിക്കുന്നില്ലെന്നും ബി. ​ഗോപാലകൃഷ്ണൻ പറഞ്ഞു.ഇന്ന് സി.പി.എമ്മിനെയും കോൺഗ്രസിനെയും നിയന്ത്രിക്കുന്നത് മുസ്ലിം ലീഗാണെന്നും ഇത് മൂലം ഇവരെ പിണക്കാത്ത നയം മാത്രമേ ഇടത്-വലത് മുന്നണികൾ സ്വീകരിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.ലോകമാകെ ഇസ​്​ലാമികവത്കരണം നടക്കുകയാണ്. ക്രൈസ്തവ രാഷ്ട്രങ്ങൾ ഇസ​്​ലാം രാജ്യങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. തുർക്കിയിൽ കത്തീഡ്രൽ മുസ​്​ലിം പള്ളിയാക്കിയപ്പോൾ കേരളത്തിൽ ഒരു പ്രതിഷേധവും ഉയർന്നില്ലെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.