മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ ആക്രമണം

മദ്യലഹരിയിലായിരുന്ന ഇയാളെ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകർ മർദ്ദിച്ചതിനെ തുടർന്ന് പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

ചെന്നൈ : നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ ആക്രമണം. കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം കമല്‍ഹാസന്‍റെ കാറിന്‍റെ ചില്ല് അക്രമികള്‍ തകര്‍ത്തു. കമലിനെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയിലായിരുന്ന ഇയാളെ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകർ മർദ്ദിച്ചതിനെ തുടർന്ന് പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തമൊലിക്കുന്നുണ്ടായിരുന്നു. കമല്‍ഹാസന് പരിക്കുകളൊന്നും ഇല്ലെന്ന് അദ്ദേഹത്തിന്‍റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.വരുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ മത്സരിക്കുന്നത്. ഇത് സംബന്ധിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക അറിയിപ്പുണ്ടായത് വെള്ളിയാഴ്ചയാണ്

Man gets beaten brutally after allegedly banging on

‘s car window at Kancheepuram. He was reportedly beaten badly as word spread that Kamal’s car window was broken! Vehicle is fine, says Kamal’s team.

Image

Image

-

You might also like

-