കൊച്ചി മയക്കു മരുന്ന് കേസിൽ കർശന വ്യവസ്ഥയോടെ ആര്യ ചേലാട്ടിനാണ് ജാമ്യം

ജനുവരി 30 ന് രാത്രിയാണ് കൊച്ചി നഗരത്തിലെ അപ്പാർട്ട്​മെൻറിൽനിന്ന്​ ആര്യ ചേലാട്ട് ഉൾപ്പെടുന്ന സംഘം പിടിയിലായത്. കാസർകോട് സ്വദേശി വി.കെ. സമീർ, കോതമംഗലം സ്വദേശി അജ്മൽ റസാഖ്​ എന്നിവ​രാണ് ആര്യയ്‌ക്കൊപ്പം പിടിയിലായത്.

0

കൊച്ചി : അമ്മയ്‌ക്കൊപ്പം താമസിക്കണമെന്നും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നുമുള്ള വ്യവസ്ഥയോടെ മയക്കുമരുന്ന്​ കേസിലെ പ്രതിയായ യുവതിയ്‌ക്ക്​ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വൈപ്പിൻ സ്വദേശിനി ആര്യ ചേലാട്ടിനാണ്​ കർശന വ്യവസ്ഥ​കളോടെ ജസ്​റ്റിസ് കെ. ഹരിപാൽ ജാമ്യം അനുവദിച്ചത്​.ജനുവരി 30 ന് രാത്രിയാണ് കൊച്ചി നഗരത്തിലെ അപ്പാർട്ട്​മെൻറിൽനിന്ന്​ ആര്യ ചേലാട്ട് ഉൾപ്പെടുന്ന സംഘം പിടിയിലായത്. കാസർകോട് സ്വദേശി വി.കെ. സമീർ, കോതമംഗലം സ്വദേശി അജ്മൽ റസാഖ്​ എന്നിവ​രാണ് ആര്യയ്‌ക്കൊപ്പം പിടിയിലായത്.

44.56 ഗ്രാം എം.ഡി.എം.എ, 1286.51 ഗ്രാം ഹഷീഷ് ഓയിൽ, 340 ഗ്രാം കഞ്ചാവ് എന്നിവയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത് . 250 ദിവസത്തിലേറെയായി ജയിലിലാണെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ്​ ആര്യ കോടതിയെ സമീപിച്ചത്​.നേരത്തേ ക്രിമിനൽ പശ്ചാത്തലമില്ലെന്നത് കൂടി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത് .

-

You might also like

-