ഡൽഹി വിമാനത്താവളത്തിൽ വായിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി

ഉസ്ബക്കിസ്താനിൽ സ്ബക്കിസ്താനിൽ നിന്നും ഗ്രീൻ ചാനൽ വഴി പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.

0

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 951 ഗ്രാം സ്വർണ്ണവുമായി രണ്ട് പേരാണ് എയർ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലാകുന്നത്.

Officers of Customs AIU, IGI Airport apprehended 2 Uzbeki nationals on the night of 28th August coming from Dubai in the Green Channel. On search, 951 gms gold in form of dentures and a metallic chain was recovered from their oral cavity: Delhi Customs Zone

Image

ഉസ്ബക്കിസ്താനിൽ സ്ബക്കിസ്താനിൽ നിന്നും ഗ്രീൻ ചാനൽ വഴി പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. 951 ഗ്രാം സ്വർണ്ണത്തിന് പുറമെ ഒരു ലോഹ ചെയ്‌നും അവരുടെ കയ്യിൽ നിന്നും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.പല്ലിന് മുകളിൽ പൂശിയ നിലയിലായിരുന്നു സ്വർണ്ണം. കഴിഞ്ഞ മാസവും ഡൽഹി വിമാനത്താവളത്തിൽ നിന്നും ഉസ്ബക്കിസ്താൻ സ്വദേശികളെ കസ്റ്റംസ് പിടികൂടിയിരുന്നു. ഒരു കോടി രൂപയുടെ സ്വർണ്ണമാണ് ഇവർ അനധികൃതമായി കടത്താൻ ശ്രമിച്ചത്.

You might also like