‘എന്നെയും അറസ്റ്റ് ചെയ്യൂ’; മോദി വെല്ലുവിളിച്ച് രാഹുൽ

ഇംഗ്ലിഷിലും ഹിന്ദിയിലും എഴുതിയ ഈ വാചകങ്ങൾ‌ക്കു പുറമേ മോദിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലെ വരികളായ ‘ഞങ്ങളുടെ കുട്ടികൾക്കുള്ള വാക്സീൻ നിങ്ങളെന്തിനാണ് മോദി ജീ വിദേശത്തേക്ക് കയറ്റി അയച്ചത്’ എന്നും കുറിച്ചിട്ടുണ്ട്.

0

ഡൽഹി :പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചവരെ അറസ്റ്റ് ചെയ്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘എന്നെയും അറസ്റ്റു ചെയ്യൂ’– എന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. ഇംഗ്ലിഷിലും ഹിന്ദിയിലും എഴുതിയ ഈ വാചകങ്ങൾ‌ക്കു പുറമേ മോദിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലെ വരികളായ ‘ഞങ്ങളുടെ കുട്ടികൾക്കുള്ള വാക്സീൻ നിങ്ങളെന്തിനാണ് മോദി ജീ വിദേശത്തേക്ക് കയറ്റി അയച്ചത്’ എന്നും കുറിച്ചിട്ടുണ്ട്.

Rahul Gandhi
Arrest me too. मुझे भी गिरफ़्तार करो।
Image

കോവിഡ് പ്രതിരോധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട പൊലീസ് നടപടയിൽ പ്രതിഷേധിച്ച് കോൺഗ്രസും രംഗത്തെത്തി. 17 പേരെയാണ് പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ പതിച്ചതിന് ഡൽഹി പൊലീസ് അറസ്റ്റു ചെയ്തത്.

രാഹുൽ ഗാന്ധിക്കു പുറമേ കോൺഗ്രസ് നേതാക്കളായ അഭിഷേക് സിങ്‌വി, പി. ചിദംബരം, ജയറാം രമേശ് എന്നിവരും മോദിക്കെതിരെ രംഗത്തുവന്നു. പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നത് മാറ്റിവച്ചാൽ ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമാണെന്നാണ് ചിദംബരം കുറിച്ചത്. പ്രധാനമന്ത്രിക്കെതിരെ പോസ്റ്ററുകൾ പതിക്കുന്നത് രാജ്യത്ത് ഒരു കുറ്റമായി മാറിയോ? മോദി പീനൽ കോഡാണോ ഇന്ത്യയെ നയിക്കുന്നത് എന്നാണ് ജയറാം രമേശ് ചോദിച്ചത്.മോദിക്കെതിരെ വിമർശനം ഉന്നയിക്കുന്നവർക്കെതിരെ കേസ്സെടുക്കക്കുന്നതിനെ സുപ്രിം കോടതി കഴിഞ്ഞദിവസം കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു