പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷ 

ഈ മാസം 28 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഹയർസെക്കൻഡറി പ്രവേശന വെബ്സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്. രാവിലെ 10 മുതൽ 5 വരെ അപേക്ഷ നൽകാം

0

തിരുവനന്തപുരം :പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷ ക്ഷണിച്ചു. അലോട്ട്മെന്‍റിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്ക് ഇന്ന് മുതൽ അപേക്ഷിക്കാം. ഇതുവരെ അപേക്ഷിക്കാത്തവർക്കും ഇപ്പോൾ അപേക്ഷിക്കാൻ അവസരമുണ്ട്. എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

ഈ മാസം 28 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഹയർസെക്കൻഡറി പ്രവേശന വെബ്സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്. രാവിലെ 10 മുതൽ 5 വരെ അപേക്ഷ നൽകാം.

നേരത്തെ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ അപേക്ഷ പുതുക്കി നൽകണം. നേരത്തെ അപേക്ഷിക്കാത്തവരും പിഴവ് കാരണം പ്രവേശനം നിരസിക്കപ്പെട്ടവരും പുതിയ അപേക്ഷ സമർപ്പിക്കണം. നവംബർ ഒന്നിന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.

You might also like

-