അട്ടപ്പാടിയില്‍ ആദിവാസി വൃദ്ധന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ആടിന് പച്ചില വെട്ടാൻ പോയപ്പോൾ പുഴക്കരയിൽ വച്ചാണ് സംഭവം. നഞ്ചന്‍റെ ഇടതുവശത്തെ പത്ത് വാരിയെല്ലുകള്‍ പൊട്ടിയ നിലയിലാണ്.

0

പാലക്കാട് | പാലക്കാട് അട്ടപ്പാടിൽ വീണ്ടും കാട്ടാന ആക്രമണം. അട്ടപ്പാടിയില്‍ ആദിവാസി വൃദ്ധന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുതൂര്‍ മുള്ളി സ്വദേശി നഞ്ചനാണ് കൊല്ലപ്പെട്ടത്.ആടിന് പച്ചില വെട്ടാൻ പോയപ്പോൾ പുഴക്കരയിൽ വച്ചാണ് സംഭവം. നഞ്ചന്‍റെ ഇടതുവശത്തെ പത്ത് വാരിയെല്ലുകള്‍ പൊട്ടിയ നിലയിലാണ്. നെഞ്ചിൽ ആന ചവിട്ടുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ആനയുടെ ശബ്ദംകേട്ടെത്തിയ നാട്ടുകാരാണ് നഞ്ചനെ കണ്ടെത്തിയത്. തുടർന്ന് ആനയെ കാട്ടിലേക്ക് ഓടിച്ചുവിട്ടു

You might also like

-