അൽ ഖ്വയ്ദ ഭീകരരെ ഡൽഹിയിലെ എൻ ഐ എ ആസ്ഥാനത്ത് എത്തിച്ചു

ഡൽഹിയിലെ രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന ഇവരുടെ മെഡിക്കൽ പരിശോധന രാവിലെ പൂർത്തിയാക്കിയിരുന്നു.രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുക വഴി കൂടുതൽ ഭീകരരിലേക്ക് എത്തിച്ചേരാനാകുമെന്നാണ് എൻഐഎ കണക്കുക്കൂട്ടുന്നത്

0

ഡൽഹി :രാജ്യത്തിന്റെ വിസിദ്ധ പ്രദേശങ്ങളിൽ നിന്നും പിടിയിലായ ഒമ്പത് അൽ ഖ്വയ്ദ ഭീകരരെ ഡൽഹിയിലെ എൻ ഐ എ ആസ്ഥാനത്ത് എത്തിച്ചു . നാളെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ എന്‍ഐഎ കസ്റ്റഡിയിലാവശ്യപ്പെടും.ഇന്ന് പുലർച്ചയോടെയാണ് പശ്ചിമ ബംഗാളിൽ നിന്നും കേരളത്തിലും നിന്നും ഭീകരരെ ഡൽഹിയിൽ എത്തിച്ചത് . ഡൽഹിയിലെ രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന ഇവരുടെ മെഡിക്കൽ പരിശോധന രാവിലെ പൂർത്തിയാക്കിയിരുന്നു.രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുക വഴി കൂടുതൽ ഭീകരരിലേക്ക് എത്തിച്ചേരാനാകുമെന്നാണ് എൻഐഎ കണക്കുക്കൂട്ടുന്നത്. ഇവരിൽ നിന്ന് പിടികൂടിയ ഡിജിറ്റൽ തെളിവുകളുടെ ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തുന്നതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം കേരളത്തിലും പശ്ചിമബംഗാളിലും സർക്കാർ അർധസൈനിക കേന്ദ്രങ്ങളിൽ ജാഗ്രത വേണമെന്ന് എൻഐഎ മുന്നിറിയിപ്പ് നൽകി. തന്ത്ര പ്രധാന മേഖലകളിൽ സ്ഫോടനം നടത്താൻ തീവ്വ്രവാദികൾ .ഭീക ര വാദികൾക്ക് പ്രാദേശികമായി സഹായിച്ചവരെ കണ്ടെത്താനുള്ള
അന്വേഷണവും എൻ ഐ എ നടത്തുന്നുണ്ട് ഭീകരവാദികളിൽനിന്നും
സാമ്പത്തിക സഹായം ലഭിച്ചവരെക്കുറിച്ചുള്ള വിവരങ്ങളൂം എൻഐഎ ശേഖരിച്ചിരുന്നു. സാമ്പത്തിക സഹായം എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്. കേരളത്തിലടക്കം കൂടുതൽ അറസ്റ്റുകൾ ഇനിയുമുണ്ടാകുമെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ മാസം 11 നാണ് ദില്ലി എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് എറണാകുളം മൂര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നിന്നായി ഒമ്പത് പേരെ പിടികൂടിയത്.മൂര്‍ഷീദ് ഹസൻ, ഇയാക്കൂബ് ബിശ്വാസ്, മൊഷറഫ് ഹൊസൻ എന്നിവർ എറണാകുളത്ത് നിന്ന് പിടിയിലായത്.എൻ ഐ എ യുടെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ തന്ത്രപ്രധാന മേഖലകളിലും വിമാനത്താവളങ്ങളിലും ആളുകൾ കൂടുതൽ വന്നു ചേരുന്ന സ്ഥലങ്ങളിൻ പ്രത്യക നിരീക്ഷണം മേർപ്പെടുത്തിയിട്ടുണ്ട്

You might also like

-